GeneralLatest NewsNEWS

നയൻതാരയുടെ ജന്മദിനത്തിൽ ആശംസകൾക്കൊപ്പം ആഘോഷങ്ങളിലും പങ്കെടുത്ത് സാമന്ത

നയൻതാരയുടെ 37-ാം ജന്മദിനത്തിൽ സിനിമാ ലോകത്തെ സുഹൃത്തുക്കളും ആരാധകരും അടക്കം നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്. ഹൃദയസ്പർശിയായ കുറിപ്പിലൂടെയാണ് സാമന്ത നയൻതാരയ്ക്ക് ആശംസകൾ നേർന്നത്.

‘അവൾ വന്നു, അവൾ കണ്ടു, അവൾ ധൈര്യപ്പെട്ടു, അവൾ സ്വപ്നം കണ്ടു, അവൾ പെർഫോം ചെയ്തു, അവൾ കീഴടക്കി… ഹാപ്പി ബെർത്ത്ഡേ നയൻ’ സാമന്ത ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നയൻതാരയുടെ പിറന്നാൾ ആഘോഷത്തിൽനിന്നുള്ള ചിത്രങ്ങളും സാമന്ത പോസ്റ്റ് ചെയ്തിട്ടുണ്ട്.

വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ‘കാത്തുവാക്കുല രണ്ടു കാതൽ’ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു നയൻസിന്റെ പിറന്നാൾ ആഘോഷം. ഈ സിനിമയിൽ നയന്‍താരയും സാമന്തയും സ്‌ക്രീന്‍ സ്‌പേസ് പങ്കിടുന്നുണ്ട്. സാമന്ത, നയൻതാര, വിജയ് സേതുപതി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button