GeneralLatest NewsNEWS

തത്സമയ സംഗീത പ്രകടനവുമായി എ.ആർ. റഹ്‌മാന്റെ മകൾ ഖദീജ; അരങ്ങേറ്റം നാളെ ദുബായ് എക്‌സ്‌പോയിൽ

ദുബായ് : ആദ്യ ലൈവ് സംഗീത പ്രകടനം നടത്താനൊരുങ്ങി സംഗീത സംവിധായകൻ എ.ആർ. റഹ്‌മാന്റെ മകൾ ഖദീജ റഹ്‌മാൻ. നാളെ ദുബായ് എക്‌സ്‌പോ വേദിയിൽ ആണ് അരങ്ങേറ്റം. ലോക നാളെ വൈകിട്ട് മൂന്ന് മുതൽ ജൂബിലി പാർക്കിലാണ് ഖദീജ റഹ്‌മാന്റെ സംഗീത നിശ.

ശിശുദിനാഘോഷത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്ന പരിപാടിയിൽ 16കാരൻ പിയാനിസ്റ്റ് ലിഡിയൻ നാദസ്വരവും പങ്കെടുക്കുന്നുണ്ട്. പ്രശസ്തമായ ഡിസ്‌നി ക്ലാസിക്കുകളിലെ പശ്ചാത്തല സംഗീതം ഉൾപ്പെടെയുള്ളവ ഇവർ വേദിയിലെത്തിക്കും.

എ.ആർ. റഹ്‌മാൻ രൂപം നൽകിയ ഫിർദൗസ് ഓർക്കസ്ട്രയുടെ ഭാഗമാണ് ഖദീജ. ആദ്യമായാണ് ഒരു ലൈവ് ഖദീജ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button