GeneralLatest NewsNEWS

തീയേറ്റര്‍ റിലീസുകളില്‍ വിദേശത്തും റെക്കോര്‍ഡ് കുറിക്കാനൊരുങ്ങി ‘മരക്കാർ’

ഏറെ വിവാദങ്ങള്‍ക്ക് ശേഷം മരക്കാര്‍ തീയേറ്ററുകളില്‍ തന്നെ കാണാൻ സജ്ജമാണെന്ന സന്തോഷ വാർത്തയ്ക്കു പുറമെ മോഹന്‍ലാലിന്റെ കുഞ്ഞാലി മരക്കാരായുള്ള പകര്‍ന്നാട്ടം കാണാനുള്ള ആകാംക്ഷയിലാണ് ആരാധകരും സിനിമാപ്രേമികളും. തീയേറ്റര്‍ റിലീസുകളില്‍ റെക്കോര്‍ഡ് കുറിക്കാനൊരുങ്ങുകയാണ് മരക്കാറും ടീമും.

മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രം കൂടിയായ മരക്കാര്‍ അടുത്ത മാസം അന്‍പതിലധികം രാജ്യങ്ങളില്‍ തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് തുടങ്ങി ആറ് ഭാഷകളില്‍ റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുകയാണ്. കൂടാതെ മലേഷ്യയില്‍ ആദ്യമായി ഒരു മലയാള ചിത്രം റിലീസ് ചെയ്യുന്നു എന്ന അപൂര്‍വ നേട്ടവും മരക്കാരിനെ തേടി എത്തുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ ചിത്രത്തിന്റെ തമിഴ്, മലയാളം വേർഷനുകളാണ് അവിടെ റിലീസ് ചെയ്യുക എന്നാണ് റിപ്പോർട്ട്.

സംവിധായകന്‍ പ്രിയദര്‍ശന്‍ നൂറുകോടി മുതല്‍ മുടക്കിലൊരുക്കി വന്‍ താരനിര അണിനിക്കുന്ന ചിത്രമായതിനാല്‍ തന്നെ സിനിമയെ പറ്റി പുറത്ത് വരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ ആരാധകരില്‍ ആവേശമുണര്‍ത്തുന്നതാണ്.

shortlink

Related Articles

Post Your Comments


Back to top button