GeneralLatest NewsNEWS

‘ഇതുവരെയുളള എല്ലാ അതിര്‍വരമ്പുകളെയും മറികടന്ന് മറ്റൊരു ലോകം തീര്‍ത്തു’: എന്‍ എസ് മാധവന്‍

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലൊരുങ്ങിയ ചുരുളി റീലിസായതു മുതല്‍ ചുരുളിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് രംഗത്തെത്തിയത്. ചിത്രത്തില്‍ തെറിവാക്കുകള്‍ ഉപയോഗിച്ചത് വന്‍ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായ ചിത്രത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍.

ചുരുളി സിനിമയേയും ഒപ്പം അതിനായെടുത്ത പ്രയത്നവും ഇഷ്ടപ്പെട്ടുവെന്നാണ് എന്‍ എസ് മാധവന്‍ ട്വീറ്ററില്‍ കുറിച്ചത്. ‘ഇതുവരെയുളള സിനിമയുടെ എല്ലാ അതിര്‍വരമ്പുകളെയും മറികടന്ന് നിങ്ങള്‍ മറ്റൊരു ലോകം തീര്‍ത്തു. എനിക്ക് സിനിമയും സിനിമയുടെ പ്രയത്നവും ഇഷ്ടപ്പെട്ടു’- അദ്ദേഹം കുറിച്ചു.

കാടിന്റെ പശ്ചാത്തലത്തിൽ 19 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചുരുളി നവംബര്‍ 19ന് സോണി ലൈവിലൂടെയാണ് റിലീസ് ചെയ്യതത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ് ഹരീഷാണ്. ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍. സൗബിന്‍ ഷാഹിര്‍, ജാഫര്‍ ഇടുക്കിവരും ചിത്രത്തില്‍ വേഷമിടുന്നു. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈന്‍.

shortlink

Related Articles

Post Your Comments


Back to top button