GeneralLatest NewsNEWS

‘സഹായം വേണ്ടവരുടെ വിഭാഗത്തില്‍ പെട്ടതാണ് കെ പി എ സി ലളിത, പുലഭ്യം പറഞ്ഞു നടക്കുന്നത് തെറ്റാണ്’: സുരേഷ് ഗോപി

ഗുരുതരമായ കരള്‍ രോഗം പിടിപെട്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന നടിയും കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണുമായ കെപിഎസി ലളിതയുടെ ചികിത്സാ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന വാർത്തയിൽ പ്രതികരണവുമായി നടനും എം പി യുമായ സുരേഷ് ഗോപി. സര്‍ക്കാര്‍ സഹായം വേണ്ടവരുടെ വിഭാഗത്തില്‍പ്പെട്ടതാണെന്ന് സര്‍ക്കാര്‍ നിശ്ചയിച്ചതിനാലാണ് കെപിഎസി ലളിതയ്ക്ക് ചികിത്സാ സഹായം നല്‍കുന്നത്. അതില്‍ സംശയമുണ്ടെങ്കില്‍ മാദ്ധ്യമങ്ങള്‍ അന്വേഷിച്ച്‌ കണ്ടെത്തട്ടെയെന്ന് സുരേഷ് ഗോപി പറഞ്ഞു.

സുരേഷ് ഗോപിയുടെ വാക്കുകൾ:

‘അപേക്ഷ സര്‍ക്കാരിന്റെ മുന്നില്‍ അപേക്ഷ എത്തിയതിനാലാകാം സാമ്പത്തിക സഹായം നല്‍കുന്നത്. ഇതൊക്കെ സര്‍ക്കാരിന്റെ അവകാശങ്ങളില്‍പ്പെട്ട കാര്യങ്ങളാണ്. താന്‍ അഭിപ്രായം പറയുന്നത് ശരിയല്ല.

സര്‍ക്കാരിന്റെ സത്യസന്ധതയില്‍ നിങ്ങള്‍ക്ക് സംശയം തോന്നുന്നുണ്ടെങ്കില്‍ സത്യാവസ്ഥ അന്വേഷിച്ചു കണ്ടെത്തുകയാണ് വേണ്ടത്. അല്ലാതെ അതിനെ കുറിച്ച്‌ പുലഭ്യം പറഞ്ഞു നടക്കുന്നത് തെറ്റാണ്. കലാകാരന്മാര്‍ക്ക് കേന്ദ്രസര്‍‌ക്കാരിന്റെ ഫണ്ടില്‍ നിന്ന് കലാകാരന്മാ‌ര്‍ക്ക് ചികിത്സാ സഹായം നല്‍കാറുണ്ട്. എന്റെ വകയായി മാത്രം 36 പേര്‍ക്ക് വര്‍ഷം തോറും സഹായം നല്‍കുന്നുണ്ട്. രണ്ട് കോടി 50 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം കഴിഞ്ഞ ഫെബ്രുവരിയിലെ കണക്ക് അനുസരിച്ച്‌ ഇതിനോടകം നല്‍കി കഴിഞ്ഞു’.

shortlink

Related Articles

Post Your Comments


Back to top button