Latest NewsNEWSVideos

2035 റുബിക്‌സ് ക്യൂബിൽ മരക്കാര്‍ അറബിക്കടലിന്റെ പോസ്റ്റര്‍ ഒരുക്കി ഹരിപ്രസാദ് – വീഡിയോ

കൊച്ചി: മരക്കാര്‍ അറബിക്കടലിന്റെ പോസ്റ്റര്‍ റുബിക്‌സ് ക്യൂബിൽ നിർമ്മിച്ച് ഹരിപ്രസാദ് സി.എം. എന്ന കലാകാരൻ. 2035 റുബിക്‌സ് ക്യൂബു കൊണ്ടാണ് പോസ്റ്ററുണ്ടാക്കിയിരിക്കുന്നത്. ഇതിന്റെ വീഡിയോ ആശിര്‍വാദ് സിനിമാസ് യൂട്യൂബില്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

100 കോടി രൂപ ബജറ്റിലുള്ള മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് മരക്കാര്‍ എത്തുന്നത്. വാഗമണ്‍, ഹൈദരാബാദ്, ബാദാമി, രാമേശ്വരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

മലയാള സിനിമയില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത സാങ്കേതികവിദ്യകളുടെ അകമ്പടിയോടെ ഒരുക്കിയ ചിത്രം അഞ്ചു ഭാഷകളില്‍ ആയി അമ്പതിലധികം രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രവും കൂടിയാവും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് നൂറ് കോടിക്കടുത്താണ് ബഡ്ജറ്റ്.

shortlink

Related Articles

Post Your Comments


Back to top button