GeneralLatest NewsNEWS

‘ദൈവത്തിന്റെ അനുഗ്രഹം’ കൂപ്പർ കൺട്രിമാൻ കാർ സ്വന്തമാക്കി നവ്യ

മലയാള സിനിമാ ആരാധകർക്ക് ഓർമ്മയിൽ സൂക്ഷിക്കാൻ ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ചാണ് നവ്യ നായർ വിവാഹത്തോടെ അഭിനയരംഗം വിട്ടത്. വിവാഹശേഷം സിനിമയിൽ അത്ര സജീവമല്ലെങ്കിലും ടെലിവിഷൻ ഷോകളിലും മറ്റും സജീവമാണ് നവ്യ ഇപ്പോൾ.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായി നിൽക്കുന്ന നവ്യ തന്റെ ജിവിതത്തിലെ പല വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പുതിയ കാറിന്റെ വിശേഷങ്ങളാണ് നവ്യ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. മിനിയുടെ കൺട്രിമാൻ കാർ ആണ് നവ്യ വാങ്ങിയത്.

കാറിന്റെ ചിത്രങ്ങൾ നവ്യ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ദൈവാനുഗ്രഹമെന്ന ക്യാപ്ഷനോടെയായാണ് നവ്യ നായർ ചിത്രങ്ങൾ പങ്കിട്ടത്. കുടുംബ സമേതം എത്തിയാണ് നവ്യ വാഹനം വാങ്ങിയത്. ഇൻസ്റ്റഗ്രമിൽ പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ സഹപ്രവർത്തകർ ആശംസകളുമായി എത്തി.

 

shortlink

Related Articles

Post Your Comments


Back to top button