GeneralLatest NewsNEWS

‘ദുല്‍ഖര്‍ മുത്താണ്, പക്ഷെ നിയമം എല്ലാവര്‍ക്കും ബാധകമാണ്’- മല്ലു ട്രാവലര്‍

കണ്ണൂര്‍: കുറുപ്പ് സിനിമായുടെ പ്രൊമോഷനായി വാഹനങ്ങളില്‍ സ്റ്റിക്കര്‍ ഒട്ടിച്ചതിനെതിരെ യൂട്യൂബര്‍ ഷാക്കിര്‍ സുബ്ഹാന്‍ (മല്ലു ട്രാവലര്‍) രംഗത്ത്. സ്റ്റിക്കര്‍ ഒട്ടിച്ചു എന്ന കാരണം കൊണ്ട് ഒരു വണ്ടി പൊക്കിയിട്ട് തുരുമ്പെടുക്കാന്‍ തുടങ്ങിയെന്നു പറഞ്ഞ ഷാക്കിര്‍ സിനിമാ പ്രൊമൊഷനു വണ്ടി മുഴുവന്‍ സ്റ്റിക്കര്‍ ഒട്ടിച്ച് നാട് മുഴുവന്‍ കറങ്ങിയാലും മോട്ടോര്‍ വാഹാന വകുപ്പ് കേസെടുക്കില്ലേയെന്നും ചോദിച്ചു.

‘അപ്പനു അടുപ്പിലും ആവാം, ഈ കാണുന്ന വണ്ടി ലീഗല്‍ ആണൊ? സ്റ്റിക്കര്‍ ഒട്ടിച്ചു എന്ന കാരണം കൊണ്ട്, ഒരു വണ്ടി പൊക്കി തുരുമ്പെടുക്കാന്‍ തുടങ്ങി, അപ്പൊ ഇതൊ? സിനിമാ പ്രൊമൊഷനു വേണ്ടി വണ്ടി മുഴുവന്‍ സ്റ്റിക്കര്‍ ഒട്ടിച്ച് നാട് മുഴുവന്‍ കറങ്ങുക. അപ്പൊ എന്താ എം.വി.ഡി കേസ് എടുക്കാത്തെ? കുറുപ്പ് സിനിമ അടിപൊളിയാണ്. ദുല്‍ഖര്‍ മുത്താണ്. എന്നാൽ നിയമം എല്ലാവര്‍ക്കും ബാധകമാണ്’- മല്ലു ട്രാവലര്‍ കുറിച്ചു.

‘മുന്‍കൂട്ടി അനുവദം വാങ്ങിയാല്‍ ടാക്‌സി വാഹനങ്ങളില്‍ അനുവാദം ഉണ്ട്. ഇത് ആള്‍ക്കാരുടെ ശ്രദ്ധ തിരിഞ്ഞ് ആക്‌സിഡന്റ് ആവില്ലേ, ആ പേരും പറഞ്ഞല്ലെ സ്റ്റിക്കറിനു ഫൈന്‍ അടിക്കുന്നത്, അതോ ഫീസ് അടച്ച സ്റ്റിക്കറിംഗ് ശ്രദ്ധ തിരിക്കില്ല എന്നാണൊ’ എന്നും ഷാക്കിര്‍ ചോദിച്ചു.

കേരളത്തില്‍ നിന്നുള്ള മുന്‍നിര യൂട്യൂബര്‍മാരില്‍ ഒരാളാണ് ‘മല്ലു ട്രാവലര്‍’ എന്ന് അറിയപ്പെടുന്ന ഷാക്കിര്‍ സുബ്ഹാന്‍. ടെമ്പോ ട്രാവലറില്‍ നിയമവിരുദ്ധമായി രൂപമാറ്റങ്ങള്‍ വരുത്തിയതിന് വ്‌ളോഗര്‍മാരായ ലിബിന്റെയും എബിന്റെയും കേസില്‍ ഷാക്കിര്‍ ഇടപെടാന്‍ ശ്രമിച്ചത് വാര്‍ത്തയായിരുന്നു. വാഹനങ്ങള്‍ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തുന്നതിനെതിരെ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് നടപടിയെടുക്കുന്നതിനെതിരെ ‘വണ്ടിപ്രേമി’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഷാക്കിര്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button