Latest NewsNEWS

സ്റ്റണ്ട് സില്‍വ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായികയായി സായ് പല്ലവിയുടെ സഹോദരി പൂജ കണ്ണൻ

തെന്നിന്ത്യന്‍ സിനിമകളില്‍ ഏറ്റവുമധികം തിരക്കുള്ള നടിമാരിലൊരാളാണ് സായി പല്ലവി. അല്‍ഫോന്‍സ് പുത്രന്റെ പ്രേമത്തിലൂടെയാണ് സായി പല്ലവി സിനിമ മേഖലയിലേക്ക് എത്തുന്നത്. മലയാളത്തില്‍ കലി , അതിരന്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ച സായി പല്ലവി ഇപ്പോള്‍ തെലുങ്കിലും തമിഴിലും തിരക്കുള്ള താരമാണ്.

ഇപ്പോളിതാ താരത്തിന്റെ സഹോദരി പൂജ കണ്ണന്‍ അഭിനയ രംഗത്തേക്ക് വരുന്നു. സ്റ്റണ്ട് സിൽവ സംവിധാനം ചെയ്യുന്ന ‘ചിത്തിര സെവ്വാനം’ എന്ന ചിത്രത്തിലെ നായികയായാണ് പൂജ എത്തുന്നത്. സംവിധായകന്‍ എ എല്‍ വിജയ് യാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. നിരവധി സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളില്‍ കൊറിയോഗ്രാഫറായി ജോലി ചെയ്തിട്ടുണ്ട് സ്റ്റണ്ട് സില്‍വ. നേരത്തെ എ.എൽ വിജയുടെ അസിസ്റ്റന്റായി പൂജ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ കാര എന്ന ഹ്രസ്വ ചിത്രത്തിലും പ്രധാന വേഷത്തിൽ പൂജയെത്തിയിട്ടുണ്ട്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സംവിധായകൻ എ.എൽ വിജയുടെ തിങ്ക് ബി​ഗ് സ്റ്റുഡിയോ ആണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥയും വിജയിന്റേതാണ്. ഡിസംബർ 3ന് സീ 5ലൂടെ ചിത്രം പ്രദർശനത്തിനെത്തും. ചിത്രത്തില്‍ പൂജ കണ്ണനെ കൂടാതെ സമുദ്ര കനിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മലയാളി താരം റിമ കല്ലിങ്കലും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button