GeneralLatest NewsNEWS

പാഥേയം പദ്ധതിയിലെ പൊതിച്ചോര്‍ ഇനി ചൂടാറില്ല, വാഗ്ദാനം പാലിച്ച് സുരേഷ് ഗോപി എംപി

തൃശ്ശൂർ : വാഗ്ദാനം ചെയ്ത ചൂടാറാ പെട്ടിയുമായി സുരേഷ് ഗോപി എംപി കൊരട്ടിലെത്തി. കൊരട്ടി ജനമൈത്രി പൊലീസിന്റെ ‘പാഥേയം’ പദ്ധതിയിലെ പൊതിച്ചോര്‍ ഇനി ചൂടാറില്ല. ഒരു വര്‍ഷം മുമ്പ് പൊതുജന പങ്കാളിത്തത്തോടെ വിശപ്പുള്ള ആര്‍ക്കും എടുത്തു കഴിക്കാവുന്ന ഭക്ഷണമെന്ന നിലയില്‍ ജനമൈത്രി പോലീസ് പാഥേയം സ്ഥാപിക്കുന്നത്.

കഴിഞ്ഞ ദിവസം കൊരട്ടി പൊലീസ് നടപ്പാക്കുന്ന പദ്ധതിയെ കുറിച്ച് കേട്ടറിഞ്ഞെത്തിയ എംപി പരിപാടിയുടെ ആസൂത്രകനായ സിഐയ്ക്ക് പൊന്നാട കൈമാറി അഭിനന്ദിച്ചിരുന്നു. പിന്നാലെ ആയിരുന്നു അദ്ദേഹം ചൂടാറാതെ ഭക്ഷണം ലഭ്യമാക്കാന്‍ സൗകര്യം വാഗ്ദാനം ചെയ്തത്. ‘പാകം ചെയ്തപ്പോഴത്തെ ചൂടോടെ ഭക്ഷണം നല്‍കാനുള്ള സൗകര്യം കൂടി ഇവിടെ വേണം, അത് ഞാനെത്തിക്കാം’. നവംബര്‍ ആറിന് നല്‍കിയ ആ വാക്കാണ് ഒരുമാസം പിന്നിടുന്നതിന് മുന്‍പ് സുരേഷ് ഗോപി നടപ്പാക്കിയത്.

ബെംഗളൂരുവിലെ താമസക്കാരനായ സുനില്‍ നായര്‍ വഴിയാണ് പാഥേയത്തിനായി ഫുഡ് ഷെല്‍ഫ് കൊരട്ടിയിലെത്തിയത്. തിങ്കളാഴ്ച തൃശ്ശൂരില്‍ നിന്ന് മടങ്ങുന്ന വഴി പുലര്‍ച്ചെ കൊരട്ടിയിലെ പാഥേയത്തിലെത്തി സുരേഷ് ഗോപി ഷൈല്‍ഫ് കൈമാറി. ഇതിനൊപ്പം ചൂടുള്ള പ്രാതല്‍ പൊതിയും കൈയിൽ കരുതാൻ മറന്നില്ല താരം.

ദേശീയ പാതയില്‍ കൊരട്ടി ജംഗ്ഷനിൽ ജനമൈത്രി പൊലീസ് പൊലീസ് ഒരുക്കിയ ഷെല്‍ഫില്‍ ആര്‍ക്കും പൊതിച്ചോറുകള്‍ വയ്ക്കാം. വിശക്കുന്നവര്‍ക്ക് സൗജന്യമായി തന്നെ പൊതികള്‍ കൊണ്ടു പോകുകയും ചെയ്യാം. ഈ സംവിധാനത്തെ കുറിച്ച് കേട്ടറിഞ്ഞ് എത്തിയ സുരേഷ് ഗോപി നേരത്തെ ഷെല്‍ഫില്‍ ഒരു ഭക്ഷണ പൊതി വയ്ക്കുകയും പദ്ധതിയുടെ ആസൂത്രകനായിരുന്ന സിഐ ബികെ അരുണിനായി പൊന്നാടയും നൽകിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button