CinemaGeneralLatest NewsMollywoodNEWS

‘സിനിമാ ജീവിതം തുടങ്ങും മുന്നേ പ്രചോദനമായ ആൾ’: സല്‍മാന്‍ ഖാനുമായുള്ള കൂടിക്കാഴ്ച്ചയെ കുറിച്ച് ടൊവിനോ

ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനെ നേരില്‍ കണ്ട സന്തോഷം പങ്കുവെച്ച് നടന്‍ ടൊവിനോ തോമസ്. സിനിമയിൽ എത്തുന്നതിനു മുന്നേ തന്നെ സൽമാൻ ഖാൻ തനിക്ക് ഒരു പ്രചോദനമായിരുന്നുവെന്നും നേരിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ടോവിനോ പറയുന്നു. സല്‍മാന്‍ ഖാനൊപ്പമുള്ള ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടാണ് ടൊവിനോ സന്തോഷമറിയിച്ചത്.

‘എന്റെ സിനിമ ജീവിതം തുടങ്ങുന്നതിന് മുമ്പ് തന്നെ മികച്ച ശരീര ഘടനയുടെ കാര്യത്തില്‍ എനിക്ക് വിലിയ പ്രചോദനമായിരുന്നു. എന്നാല്‍ ഇന്ത്യയിലെ സൂപ്പര്‍ താരങ്ങളിലൊരാളായിട്ടും എത്ര വിനയത്തോടെയാണ് സര്‍ പെരുമാറുന്നത്. സാറിനെ നേരില്‍ കണ്ടപ്പോള്‍ എന്നെ അത്ഭുതപ്പെടുത്തിയതും അതാണ്. അതുകൊണ്ട് വിനയത്തിന്റെ കാര്യത്തിലും സാര്‍ എന്റെ പ്രചോദനമായി മാറി. സാറിനൊപ്പം സമയം ചിലവഴിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്.’ – ടൊവിനോ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അതേസമയം, മിന്നൽ മുരളി ആണ് ടോവിനോയുടെ അടുത്തതായി റിലീസ് ചെയ്യാനുള്ള സിനിമ.എ നെറ്റ്ഫ്‌ലിക്‌സിലൂടെ ഡിസംബര്‍ 24ന് ആണ് മിന്നല്‍ മുരളി പ്രേക്ഷകരിലേക്ക് എത്തുക. ഗോദക്ക് ശേഷം ടോവിനോ തോമസ് ബേസില്‍ ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മിന്നല്‍ മുരളിക്കായി ക്യാമറ ചലിപ്പിക്കുന്നത് സമീര്‍ താഹിര്‍ ആണ്.

shortlink

Related Articles

Post Your Comments


Back to top button