GeneralLatest NewsNEWS

‘അനശ്വരങ്ങളായ മനോഹര ഗാനങ്ങളിലൂടെ മലയാളികള്‍ എന്നും അങ്ങയെ സ്‌നേഹ ബഹുമാനത്തോടെ സ്മരിക്കും’: മനോജ് കെ ജയന്‍

ബിച്ചു തിരുമലയുടെ അപ്രതീക്ഷിത വിയോഗ വാര്‍ത്ത അറിഞ്ഞ് നിരവധി താരങ്ങളാണ് അദ്ദേഹത്തിന് ആദരാഞ്ജലികളർപ്പിക്കുന്നത്. ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് നടന്‍ മനോജ് കെ ജയന്‍. മലയാളത്തിന്റെ ഈ ഇതിഹാസ ഗാനരചയിതാവിനെ മലയാള സിനിമയിലേക്ക് കൈപിടിച്ച്‌ കൊണ്ടു വന്നത് എന്റെ അച്ഛനും കൊച്ചച്ചനും എന്നുള്ള പരമാര്‍ത്ഥം, അഭിമാനകരമെന്ന് മനോജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പ് :

‘ബിച്ചു ഏട്ടന് പ്രണാമം. എഴുതിയ മലയാള സിനിമാ ഗാനങ്ങളില്‍ എല്ലാം ഹിറ്റുകള്‍ മാത്രം, കുട്ടിക്കാലത്ത് എനിക്കേറ്റവും പരിചിതമായ മുഖം. അച്ഛന്റെ ആത്മസുഹൃത്ത്, മലയാളത്തിന്റെ ഈ ഇതിഹാസ ഗാനരചയിതാവിനെ മലയാള സിനിമയിലേക്ക് കൈപിടിച്ച്‌ കൊണ്ടു വന്നത് എന്റെ അച്ഛനും കൊച്ചച്ചനും (ജയവിജയ) എന്നുള്ളത് പരമാര്‍ത്ഥം, അഭിമാനം. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ പ്രാണസഖീ നീ എന്ന ഗാനത്തിലൂടെ. ആ ചിത്രം റിലീസായില്ല. പിന്നീടങ്ങോട്ട് ഇവര്‍ ഒരു ടീം ആയി നിന്ന് ഒരു പിടി നല്ല ഗാനങ്ങള്‍ നക്ഷത്ര ദീപങ്ങള്‍ തിളങ്ങിയും, ഹൃദയം ദേവാലയവും അതില്‍ ചിലത് മാത്രം …

അദ്ദേഹത്തിന്റെ എണ്ണിയാല്‍ തീരാത്ത ഹിറ്റ് ഗാനങ്ങള്‍ ഇവിടെ കുറിക്കുന്നത് അസാദ്ധ്യം എങ്കിലും ചിലത് ഇവിടെ പറയാതിരിക്കാന്‍ നിർവാഹമില്ല. ഏഴുസ്വരങ്ങളും, കണ്ണും കണ്ണും, ഒരു മധുരക്കിനാവില്‍, ശ്രുതിയില്‍ നിന്നുയരും, ഒറ്റക്കമ്പി നാദം മാത്രം, ആലിപ്പഴം പെറുക്കാന്‍, ഓലത്തുമ്പത്തിരുന്നൂയലാടും, പൂങ്കാറ്റിനോടും, മാമാങ്കം പലകുറി കൊണ്ടാടി. ആയിരം കണ്ണുമായ്, പഴം തമിഴ് പാട്ടിഴയും, പാവാട വേണം .. എഴുതിയാല്‍ തീരാത്ത ഹിറ്റുകൾ. ബിച്ചുവേട്ടാ അനശ്വരങ്ങളായ ഈ മനോഹര ഗാനങ്ങളിലൂടെ ഞങ്ങള്‍ മലയാളികള്‍ എന്നും അങ്ങയെ നിറഞ്ഞ സ്‌നേഹബഹുമാനത്തോടെ സ്മരിക്കും.. ആദരാജ്ഞലികള്‍.. പ്രണാമം.’

shortlink

Related Articles

Post Your Comments


Back to top button