GeneralLatest NewsNEWS

‘വിവാദങ്ങള്‍ തുടങ്ങിയ സമയത്ത് തന്നെ അത് അനാവശ്യമാണെന്ന് പറഞ്ഞിരുന്നു’: നാദിര്‍ഷ

നാദിര്‍ഷ തന്റെ പുതുയ ചിത്രത്തിന് ഈശോ പേര് നൽകിയതിന് പിറകെ ഒട്ടേറെ വിവാദങ്ങൾ ഉയർന്നിരുന്നു. വിവിധ സംഘടനകളും വ്യക്തികളും എന്തിനേറെ മുൻ എംഎൽഎ പി സി ജോർജ് പോലും ചിത്രം പുറത്തിറങ്ങാൻ സമ്മതിക്കില്ലെന്ന് ഭീഷണി മുഴക്കിയിരുന്നു. എന്നാൽ നാദിര്‍ഷ ചിത്രം ഈശോയ്ക്ക് സെന്‍സര്‍ ബോര്‍ഡ് യു സര്‍ട്ടിഫിക്കറ്റ് അനുവദിച്ചിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ സിനിമയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് സംവിധായകന്‍. അന്ന് വിവാദങ്ങള്‍ തുടങ്ങിയ സമയത്ത് തന്നെ ഇതെല്ലാം അനാവശ്യമാണ് താൻ പറഞ്ഞിരുന്നെങ്കിലും പലരും അത് ചെവിക്കൊള്ളാതെ വിവാദങ്ങളുമായി വന്നുവെന്നാണ് നാദിർഷ പറയുന്നത്.

നാദിർഷായുടെ വാക്കുകൾ:

‘ഇപ്പോള്‍ സെന്‍സര്‍ ബോര്‍ഡ് ഈ സിനിയമയില്‍ ഒരു വിവാദവും കണ്ടെത്താന്‍ സാധിക്കില്ല എന്ന് പറഞ്ഞു. അതില്‍ സന്തോഷമുണ്ട്. സെന്‍സര്‍ ബോര്‍ഡ് പറഞ്ഞു ‘ഞങ്ങള്‍ അരിച്ചു പെറുക്കി കണ്ടു. ഇത്രയധികം ആളുകള്‍ പ്രശ്‌നം ഉണ്ടാക്കിയ സിനിമയാണ്. നിരവധിപ്പേര്‍ ഈ സിനിമയ്ക്ക് എതിരെ വന്നിരുന്നു. ചില സംഘടനകള്‍ പോലും വന്നു. എന്നാല്‍ വിവാദപരമായ ഒന്നും തന്നെ ഞങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിച്ചില്ല എന്ന്’. മറ്റൊരു കാര്യം കൂടെ പറഞ്ഞു. ‘ഇത് എല്ലാവരും കുടുംബസമേതം കാണേണ്ട സിനിമയാണ്’ എന്ന്.

ഫിലിം ചേംബറില്‍ നിന്നും ഈ സിനിമയ്ക്ക് അനുമതി ലഭിക്കില്ല എന്ന വാര്‍ത്ത ഞാനും കേട്ടിരുന്നു. ഫെഫ്ക, മാക്ട തുടങ്ങിയ സംഘടനകള്‍ ഞങ്ങള്‍ക്ക് എല്ലാ പിന്‍തുണയും നല്‍കിയിരുന്നു. ചേംബറില്‍ നിന്നും സിനിമയ്ക്ക് പേരിന് അനുമതി നല്‍കാന്‍ സാധിക്കില്ല എന്ന വാര്‍ത്ത  അല്ലാതെ എല്ലാ സംഘടനകളും എനിക്കൊപ്പം തന്നെയാണ് നിന്നത്. സെന്‍സര്‍ ബോര്‍ഡില്‍ നിന്നും ഈ സിനിമ ഒരിക്കലും ഒടിടിയ്ക്ക് കൊടുക്കരുത്, ഈ സിനിമ തിയേറ്ററില്‍ നിന്നും കാണേണ്ടത് ആണ് എന്നാണ് പറഞ്ഞത്. അത് നിര്‍മ്മാതാവാണ് തീരുമാനിക്കേണ്ടത്’- നാദിർഷ പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button