CinemaGeneralLatest NewsMollywoodNEWS

‘ഒരു തന്തയ്ക്ക് പിറന്ന മോൻ, അച്ചു’: നിതിൻ രൺജി പണിക്കരെ ചേർത്ത് നിർത്തി ആവേശഭരിതനായി സുരേഷ് ഗോപി

നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്തത് രണ്ടാമത്തെ സിനിമയാണ് ‘കാവൽ’. സുരേഷ് ഗോപി നായകനായ ചിത്രം കഴിഞ്ഞ ദിവസമാണ് തിയേറ്ററിൽ റിലീസ് ആയത്. ചിത്രത്തിന് മികച്ച പിന്തുണയാണ് എങ്ങും ലഭിക്കുന്നത്. സുരേഷ് ഗോപിയെന്ന മാസ് നായകനെ ചിത്രത്തിൽ കാണാൻ സാധിക്കും. തിരുവനന്തപുരത്ത് സംഘടിപ്പിച്ച സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെ രൺജി പണിക്കരുടെ മകനെ ചേർത്ത് നിർത്തി അഭിനന്ദിച്ച സുരേഷ് ഗോപിയുടെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ.

Also Read:കമല്‍ഹാസന് കോവിഡ്, ബിഗ്ബോസ് സീസണ്‍ 5 -ല്‍ അവതാരകയായി രമ്യാകൃഷ്ണന്‍

‘ഒരു തന്തയ്ക്ക് പിറന്ന മോൻ. അവന്റെ അമ്മ വിളിച്ച അച്ചു എന്ന പേര് ഞങ്ങൾ ഏറ്റുവിളിക്കുകയാണ്’, രൺജി പണിക്കരുടെ മകനെ ചേർത്തുനിർത്തി സുരേഷ് ഗോപി പറഞ്ഞു. തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. രണ്‍ജി പണിക്കരും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്. രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന ആക്ഷന്‍ ക്രൈം ത്രില്ലറാണ് ‘കാവല്‍’.

നാളുകള്‍ക്ക് ശേഷം സുരേഷ് ഗോപി നായകനായെത്തുന്ന ചിത്രമെന്ന നിലയില്‍ തുടക്കത്തിലേ ഈ ചിത്രം വാര്‍ത്താ പ്രധാന്യം നേടിയിരുന്നു. ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിച്ചിട്ടുള്ളത്. രണ്‍ജി പണിക്കരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സുരേഷ് കൃഷ്ണ, ശ്രീജിത് രവി, സാദിഖ്, ശങ്കര്‍ രാമകൃഷ്ണന്‍, രാജേഷ് ശര്‍മ്മ, സന്തോഷ് കീഴാറ്റൂര്‍, ബിനു പപ്പു, ചാലി പാല, കണ്ണന്‍ രാജന്‍ പി ദേവ്, അഞ്ജലി നായര്‍, പൗളി വിത്സണ്‍, അംബിക മോഹന്‍, ശാന്തകുമാരി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

shortlink

Related Articles

Post Your Comments


Back to top button