GeneralLatest NewsNEWS

‘ഈയാംപാറ്റ വിവാദങ്ങള്‍ക്ക് സ്ഥാനമില്ല. ഞാന്‍ എന്റെ അടുത്ത ജോലികളിലേക്ക് കടക്കുന്നു’: മോഹൻലാൽ

റിലീസ് സംബന്ധിച്ച നീണ്ട ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ മരക്കാര്‍: അറബിക്കടലിന്റെ സിംഹം തിയേറ്ററുകളിലെത്തുകയാണ്. ഡിസംബര്‍ രണ്ടിനാണ് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിൽ പിറന്ന ബ്രഹ്‌മാണ്ഡ ചിത്രം റിലീസ് ചെയ്യുന്നത്.

ചിത്രത്തിന്റെ റിലീസ് തിയതി അടുത്തിരിക്കെ മരക്കാറിന് വേണ്ടി നടത്തിയ കാത്തിരിപ്പിനെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും മനസ് തുറക്കുകയാണ് മാതൃഭൂമിയ്ക്ക് വേണ്ടി എഴുതിയ കുറിപ്പിൽ നടന്‍ മോഹന്‍ലാല്‍.

സിനിമയുടെ റിലീസിങ്ങ് സംബന്ധിച്ച് ഇവിടെ ബഹളമുണ്ടാക്കിയവര്‍ സിനിമയെക്കുറിച്ച് അറിയാത്തവരാണെന്നും, സിനിമ വ്യവസായം മാത്രമല്ല എന്നാല്‍ വ്യവസായവും കൂടിയാണ് എന്നാണ് താന്‍ മനസിലാക്കിയത് എന്നാണ്‌ മോഹന്‍ലാല്‍ പറഞ്ഞത്.

മോഹൻലാലിൻറെ വാക്കുകൾ :

”സിനിമ കാണുകയോ അതിനെക്കുറിച്ച് എന്തെങ്കിലും അറിയുകയോ ചെയ്യുന്നവരല്ല ഈ ബഹളംവെച്ചവര്‍ എന്നതാണ് കൗതുകകരമായ കാര്യം. മോഹന്‍ലാല്‍ ബിസിനസുകാരനാണ്, എന്നായിരുന്നു ഏറ്റവും വലിയ ആക്ഷേപം. സിനിമ വ്യവസായം മാത്രമല്ല, എന്നാല്‍ വ്യവസായവും കൂടിയാണ് എന്നാണ് ഞാന്‍ മനസിലാക്കിയിട്ടുള്ളത്.

ഇത്തരമൊരു സിനിമ സൃഷ്ടിക്കാനുള്ള അധ്വാനവും സമര്‍പ്പണവും നന്നായി അറിയാവുന്നത് കൊണ്ട് എന്നെക്കുറിച്ചുള്ള ഒരാരോപണത്തിനും ഞാന്‍ മറുപടി പറഞ്ഞില്ല, പറയുകയുമില്ല. ഈയാംപാറ്റ വിവാദങ്ങള്‍ക്ക് അവിടെ സ്ഥാനമില്ല. ഞാന്‍ എന്റെ അടുത്ത ജോലികളിലേക്ക് കടക്കുന്നു’- ലാൽ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button