GeneralLatest NewsNEWS

‘ഈശോ ക്രിസ്മസിന് തന്നെ റിലീസ് ചെയ്യണം, കാണാൻ കാത്തിരിക്കുകയാണ്’: പി. സി ജോര്‍ജ്

പേരുകൊണ്ട് ഏറെ വിവാദമായ നാദിർഷയുടെ ചിത്രം ‘ഈശോ’ കാണാൻ താൻ കാത്തിരിക്കുകയാണെന്ന് മുൻ പൂഞ്ഞാർ എംഎൽഎ പിസി ജോർജ്. ചിത്രം ക്രിസ്മസിന് തന്നെ റിലീസ് ചെയ്യണമെന്നും പിസി ജോർജ് പറഞ്ഞു. ഈശോ എന്ന പേരിനെ താൻ എതിർത്തിട്ടില്ലെന്നും ‘നോട്ട് ഫ്രം ബൈബിൾ’ എന്ന ടാഗ് ലൈനിനെയാണ് താൻ എതിർത്തതെന്നും പിസി ജോർജ് വ്യക്തമാക്കി.

നേരത്തെ ചിത്രത്തിന്റെ പേരിനെ ചൊല്ലിയുള്ള വിവാദത്തിൽ പിസി ജോർജ് വെല്ലുവിളികളുമായി രംഗത്തെത്തിയിരുന്നു. ചിത്രം ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെടുത്തുകയാണെന്നും ചിത്രം തിയേറ്ററിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നുമായിരുന്നു അന്ന് പിസി ജോർജ് പ്രഖ്യാപിച്ചിരുന്നത്.

വെള്ളിയാഴ്ചയായിരുന്നു ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. കുട്ടികളും കുടുംബങ്ങളുമായി കണ്ടിരിക്കേണ്ട ചിത്രമാണ് ഈശോയെന്ന് സെന്‍സര്‍ ബോര്‍ഡ് പ്രവര്‍ത്തകര്‍ പ്രതികരിച്ചതായി നാദിര്‍ഷ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button