Uncategorized

‘പറ്റുന്ന രീതിയില്‍ മാന്തി എന്നാണ് വിശ്വാസം’: ആരാധകന് മറുപടിയുമായി ബാബുരാജ്

വില്ലന്‍ കഥാപാത്രങ്ങളിലൂടെ സിനിമാലോകത്തെത്തി ക്യാരക്ടര്‍ റോളുകളും കോമഡി റോളുകളും അനായാസം കൈകാര്യം ചെയ്ത് മലയാളികളുടെ മനസ്സിൽ ഇടം നേടിയ പ്രിയപ്പെട്ട താരമാണ് ബാബുരാജ്. ഇപ്പോൾ മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിങ്ങുന്ന മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും ബാബുരാജ് ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നുണ്ട്.

ഇപ്പോഴിതാ, ബാബുരാജ് ഫേസ്ബുക്കില്‍ പങ്കുവെച്ച മരക്കാറിന്റെ പോസ്റ്ററിന് ഒരു ആരാധകന്റെ കമന്റും, കമന്റിന് ബാബുരാജ് നല്‍കിയ മറുപടിയുമാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ‘താങ്കള്‍ക്ക് ഒക്കെ ചെറിയ റോള്‍ ആയാലും കേറി മാന്തും എന്നറിയാം. ഇതിലും കേറി പൊളിക്കാന്‍ പറ്റട്ടെ,’ എന്നായിരുന്നു നിസാം എന്ന ആരാധകന്റെ കമന്റ്. ‘പറ്റുന്ന രീതിയില്‍ മാന്തി എന്നാ വിശ്വാസം നിസാമേ,’ എന്നായിരുന്നു താരം കമന്റിന് മറുപടി നല്‍കിയത്.

ചിത്രത്തില്‍ പുതുമന പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് ബാബുരാജ് അവതരിപ്പിക്കുന്നത്. ബാബുരാജിന്റെ ക്യാരക്ടര്‍ പോസ്റ്ററും സമൂഹമാധ്യമത്തില്‍ ചര്‍ച്ചയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button