GeneralLatest NewsNEWS

സംവിധായകന്‍ മരക്കാര്‍ കാണാന്‍ പോകുമെന്ന് ഭീഷണി, ഒരു താത്വിക അവലോകനത്തിന്റെ റിലീസ് മാറ്റി

ഡിസംബര്‍ 2ന് തിയറ്ററിലെത്തുന്ന പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ബ്രഹ്‌മാണ്ഡ ചിത്രമായ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ റെക്കോര്‍ഡ് ബുക്കിങുകളും ഫാന്‍ ഷോകളുമായി തരംഗം സൃഷ്ടിക്കുകയാണ്.

ഡിസംബര്‍ മൂന്നിന് റിലീസാവേണ്ടിയിരുന്ന ജോജു ജോര്‍ജ് നായകനാകുന്ന ‘ ഒരു താത്വിക അവലോകനം ‘ റിലീസ് ജനുവരി ഏഴിലേക്ക് മാറ്റിയിരിക്കുകയാണ്. അതിന് പിന്നിലുള്ള കാരണം സിനിമയുടെ സംവിധായകന്‍ അഖില്‍ മാരാര്‍ രസകരമായി പറയുന്ന പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

‘അപ്പൊ പിന്നെങ്ങനെ ജനുവരി 7 ന് ടിക്കറ്റ് എടുക്കുവല്ലേ

ഡിസംബര്‍ 3 ന് പടം ഇറക്കിയാല്‍ സംവിധായകന്‍ മരയ്ക്കാര്‍ കാണാന്‍ പോകുമെന്ന ഭീഷണിയില്‍ വീണ നിര്‍മാതാവ് സിനിമയുടെ റിലീസ് ജനുവരി 7 ലേക്ക് മാറ്റിയ വിവരം എല്ലാവരേയും അറിയിക്കുന്നു..

സിനിമ സംവിധായകന്‍ ഒക്കെ ഇപ്പൊ..സിനിമയില്‍ എത്തിച്ചത് ലാലേട്ടന്‍ ആണേ..’

shortlink

Related Articles

Post Your Comments


Back to top button