GeneralLatest NewsNEWS

‘മരക്കാർ അമ്പത് ദിവസത്തിനുളളില്‍ ഒടിടിയില്‍’: ആന്റണി പെരുമ്പാവൂര്‍

ഒട്ടേറെ വിവാദങ്ങൾക്കും കാത്തിരുപ്പുകൾക്കും ശേഷം മരക്കാർ അറബിക്കടലിന്റെ സിംഹം നാളെ പ്രേക്ഷകർക്കിടയിലേക്ക് വരുകയാണ്. കേരളത്തിലെ ആകെ 631 സ്‌ക്രീനുകളിൽ 626 സ്‌ക്രീനുകൾ ഉൾപ്പെടെ ലോകമെമ്പാടും 4000 ത്തിലധികം സ്‌ക്രീനുകളിലാണ് മരക്കാർ റിലീസ് ആകുന്നത്.

മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ‘ തിയേറ്റര്‍ റിലീസിനു ശേഷം അമ്പതു ദിവസത്തിനുളളില്‍ ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പറയുന്നത്. അതിനായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടര്‍ ടിവിയുമായുള്ള അഭിമുഖത്തിലായിരുന്നു ആന്റണി വ്യക്തമാക്കിയത്.

’മരക്കാര്‍ സിനിമ തിയേറ്ററില്‍ കാണുക എന്ന് പറയുന്നത് മലയാളികളുടെ ഏറ്റവും വലിയ ആഗ്രഹവും ആവേശവുമാണ്. തീര്‍ച്ചയായും കാണികളില്‍ നിന്ന് ആ പിന്തുണയുണ്ടെന്ന് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. ചിത്രം കൂടുതല്‍ കാണികളിലേക്കെത്താന്‍ തിയേറ്റര്‍ റിലീസിന് ശേഷം അമ്പത് ദിവസത്തിന് മുമ്പ് തന്നെ ഒടിടിയില്‍ റിലീസ് ചെയ്യും. അതിനായി ചര്‍ച്ചകള്‍ നടത്തി വരികയാണ്. കേരളത്തിലെ ആകെ 631 റിലീസ് സ്‌ക്രീനുകളില്‍ 626 സ്‌ക്രീനുകളിലും നാളെ മരക്കാര്‍ പ്രദർശനത്തിനെത്തും’- ആന്റണി പെരൂമ്പാവൂര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button