GeneralLatest NewsNEWS

‘ഇനി ആ കുറ്റം ആരും പറയേണ്ടല്ലോ എന്ന് കരുതി മരക്കാറിലേത് എല്ലാവര്‍ക്കും മനസിലാകുന്ന ഭാഷ ആക്കിയിട്ടുണ്ട്’; പ്രിയദര്‍ശന്‍

കൊച്ചി: ഡിസംബര്‍ രണ്ടിനാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം റിലീസ് ചെയ്യുന്നത്. മോഹന്‍ലാല്‍ നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സുനില്‍ ഷെട്ടി, ഇന്നസെന്റ്, മാമുക്കോയ തുടങ്ങി നീണ്ട താരനിരയുള്ള ചിത്രം കാണാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.

ഇപ്പോളിതാ കുഞ്ഞാലിമരക്കാറില്‍ എല്ലാവര്‍ക്കും മനസിലാവുന്ന ഒരു ഭാഷ എന്ന തരത്തിലാണ് കഥാപാത്രങ്ങള്‍ക്ക് ഉപയോഗിച്ചതെന്ന് വ്യക്തമാക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. കിളിചുണ്ടന്‍ മാമ്പഴത്തില്‍ ഭാഷക്കെതിരെ വിമര്‍ശനം ഉയർന്നിരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനൊരു തീരുമാനം എടുത്തതെന്ന് പറഞ്ഞ അദ്ദേഹം സാക്ഷര കേരളത്തില്‍ വായന കുറഞ്ഞതുകൊണ്ടായിരിക്കാം കിളിച്ചുണ്ടൻ മാമ്പഴത്തിനെതിരെ അങ്ങിനെ ഒരു ആരോപണം ഉയർന്നത് എന്നും കൂട്ടിച്ചേർത്തു. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘കിളിച്ചുണ്ടന്‍ മാമ്പഴത്തില്‍ അത്തരമൊരു വിമര്‍ശനം ഉണ്ടായതിന് കാരണമായി തോന്നുന്നത് ഇന്നത്തെ സാക്ഷര കേരളത്തില്‍ വായന കുറഞ്ഞതിന്റെ പ്രധാനപ്രശ്‌നമായിരിക്കാം. കാരണം ഉമ്മാച്ചു, സ്മാരകശിലകള്‍ ഒന്നും വായിക്കാത്തവര്‍ക്ക് ഒരുപക്ഷേ കിളിചുണ്ടന്‍ മാമ്പഴത്തിലെ ഭാഷ മനസിലാകില്ല .

ഇത്തവണ കുഞ്ഞാലിമരക്കാറില്‍ ഭാഷ ഒന്ന് ലൈറ്റ് ആക്കിയിട്ടുണ്ട്. ഇനി ആ കുറ്റം ആരും പറയേണ്ടല്ലോ എന്ന് കരുതിയാണ് അത്. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു സിനിമ ഇറങ്ങില്ലെന്നും ഒരുപാട് പേര് ഇതിനെ കുറിച്ച് നിരൂപണം പറയും. അതൊക്കെ സിനിമയുടെ ഭാഗമാണ്. കുഞ്ഞാലിമരക്കാറില്‍ ഒരു ഭാഷയായിട്ടല്ല ഉപയോഗിച്ചത്. എല്ലാവര്‍ക്കും മനസിലാകുന്ന തരത്തിലുള്ള ഒരു ഭാഷ എന്ന തരത്തിലാണ് ഉപയോഗിച്ചത്’- പ്രിയദര്‍ശന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button