CinemaGeneralLatest NewsMollywoodNEWS

പൃഥ്വിരാജ്, ദുൽഖർ എന്നിവരുടെ ഓഫീസുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

കൊച്ചി: മലയാള സിനിമാ നിർമ്മാണക്കമ്പനികളിൽ റെയ്ഡ്. നിർമ്മാതാക്കളായ പൃഥ്വിരാജ്, ദുൽഖർ സൽമാൻ, വിജയ് ബാബു എന്നിവരുടെ ഓഫീസുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ആദായ നികുതി വകുപ്പിന്റെ ടി.ഡി.എസ് വിഭാഗം ആണ് പരിശോധന നടത്തുന്നത്. നിർമ്മാതാക്കളായ ആൻ്റണി പെരുമ്പാവൂർ , ആൻ്റോ ജോസഫ് , ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരോട് ഓഫീസിൽ നേരിട്ട് ഹാജരാകാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. വരുമാനത്തിലും കണക്കുകളിലും വ്യത്യാസമുണ്ടെന്നും കൃത്യമായ രേഖകളുമായി മൂന്ന് പേരും ഓഫീസിൽ നേരിട്ട് ഹാജരാകണമെന്നും നിർദേശമുണ്ട്. താരങ്ങളുടെ പ്രതിഫല കാര്യത്തിലും പരിശോധന നടത്തും.

Also Read:‘അവാര്‍ഡ് സ്വീകരിച്ചത് അഭിമാനകരമാണെങ്കിലും ആ നേരത്ത് ഞാന്‍ വല്ലാതെ സങ്കടപ്പെട്ട് വുതുമ്പി പോയി’: സച്ചിയുടെ ഭാര്യ സിജി

ഇവർ നിർമ്മിച്ച വിവിധ ചിത്രങ്ങൾ ഒ.ടി ടി പ്ലാറ്റ് ഫോമുകൾക്ക് വിറ്റതുമായി ബന്ധപ്പെട്ട രേഖകളും മറ്റു വിവരങ്ങളും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടത്. ആൻ്റണി പെരുമ്പാവൂരിൻ്റെ ഉടമസ്ഥതയിലുള്ള ആശീർവാദ് ഫിലിംസിൻ്റെ ഓഫീസ്, ലിസ്റ്റിൻ സ്റ്റീഫൻ്റെ മാജിക് ഫ്രെയിംസ്, ആൻ്റോജോസഫിൻ്റെ ഓഫീസുകളിലാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെത്തി രേഖകൾ പര്യായധിച്ചത്. ഒടിടി ഇടപാടുകളിലും മറ്റും കൃത്യമായി നികുതിയടച്ചോ എന്നതടക്കമുള്ള കാര്യങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ചു.

നിർമ്മാതാക്കളുടെ സമീപകാലത്തെ വരുമാനവും ഇടപാടുകളും നികുതി ഇടപാടുകളും പരിശോധന പരിധിയിലുണ്ടെന്നാണ് ആദായനികുതി വകുപ്പ് നൽകുന്ന സൂചന. പല രീതിയിൽ ലഭിക്കുന്ന വരുമാനത്തിന് നികുതിയടച്ചോ എന്ന് കൂടി ആദായനികുതി വകുപ്പ് സൂചന നൽകുന്നുണ്ട്. റെയ്ഡ് പൂർണമായും നിർമ്മാതാക്കളുടെ ഓഫീസുകൾ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടക്കുന്നത്. ആരുടേയും വീട്ടിലേക്ക് ഉദ്യോഗസ്ഥർ എത്തിയിട്ടില്ല.

 

shortlink

Related Articles

Post Your Comments


Back to top button