GeneralLatest NewsNEWS

‘കാവലായിരിക്കും മലയാള സിനിമയ്ക്ക്, നല്ല സബ്ജെക്‌ട് വന്നാല്‍ ഇനിയും സുരേഷേട്ടന്റെ സിനിമ ചെയ്യും’: ജോബി ജോര്‍ജ്

തീപ്പൊരി ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളും കൊണ്ടും സമ്പന്നമായ ആക്ഷന്‍ കിംഗ് സുരേഷ് ഗോപി ചിത്രം കാവലിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കാവലിലെ സുരേഷ് ഗോപിയുടെ തമ്പാന്‍ അമ്പരപ്പിച്ചുവെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഫാമിലി ആക്ഷന്‍ സിനിമകള്‍ ഇഷ്ടപ്പെടുന്ന എല്ലാ പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്ന വിധമാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിതിന്‍ രണ്‍ജി പണിക്കര്‍ ഒരുക്കിയിരിക്കുന്നത്. കോവിഡ് രണ്ടാംതരംഗത്തിനു ശേഷം തിയേറ്ററുകളിലേക്ക് ആദ്യമെത്തുന്ന സൂപ്പര്‍താര ചിത്രം കൂടിയാണ് കാവല്‍.

ഇപ്പോഴിതാ കാവലിനെ കുറിച്ചും സുരേഷ് ഗോപിയെ കുറിച്ചും നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് ഫെയ്‌സ്ബുക്കില്‍ കുറിച്ച വാക്കുകള്‍ വൈറലാകുകയാണ്. ‘എനിക്ക് മലബാറിലുള്ളവരെ വിശ്വാസം ആണ്……. നല്ല സബ്‌ജക്ട് വന്നാല്‍ ഇനിയും സുരേഷേട്ടന്റെ സിനിമ ഗുഡ്‌വില്‍ ചെയ്യും…. ഗുഡ്‌വില്‍ ഇനിയും കാവലായിരിക്കും മലയാള സിനിമയ്ക്ക്……. കാവല്‍ നിറഞ്ഞ സദസ്സുകളില്‍ മുന്നേറുന്നു… കാവലായവര്‍ക്കും കാവലാകന്‍ പോകുന്നവര്‍ക്കും നന്ദി

 

shortlink

Related Articles

Post Your Comments


Back to top button