GeneralLatest NewsNEWS

‘മരക്കാറി’ന് വിജയാശംസകള്‍ നേര്‍ന്ന് മമ്മൂക്ക, മമ്മൂട്ടിക്ക് നന്ദി അറിയിച്ച് പ്രിയദര്‍ശനും മോഹന്‍ലാലും

ഡിസംബര്‍ 2 ന് പുറത്തിറങ്ങുന്ന മോഹന്‍ലാല്‍ പ്രധാന കഥാപാത്രമാകുന്ന ബ്രഹ്മാണ്ഡ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹ’ത്തിന് വിജയാശംസ നേര്‍ന്ന് മമ്മൂട്ടി. തന്റെ ഫേസബുക്ക് പേജിലൂടെയാണ് മോഹന്‍ലാലിനും പ്രിയദര്‍ശനും ഉള്‍പ്പെടെ ചിത്രത്തിന്റെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും താരം ആശംസയറിയിച്ചത്.

‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം നാളെ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പുറത്തിറങ്ങുന്നു. എന്റെ പ്രിയപ്പെട്ട ലാലിനും പ്രിയനും ചിത്രത്തിന്റെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍,’ എന്നാണ് മമ്മൂട്ടി ചിത്രത്തിന് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്.

ഈ പോസ്റ്റിന് പിന്നാലെ ചിത്രത്തിന്റെ സംവിധായകനായ പ്രിയദര്‍ശന്‍ മമ്മൂട്ടിക്ക് നന്ദി അറിയിച്ച് കമന്റുമായി എത്തിയിട്ടുണ്ട്. ‘പ്രിയപ്പെട്ട മമ്മൂട്ടിക്ക, ഒരായിരം പ്രണാമം. ഞങ്ങളോട് കാണിച്ച സ്‌നേഹത്തിന്… ഞങ്ങളെ അനുഗ്രഹിച്ചതിന്,’ എന്നാണ് കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button