CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് അഡ്വഞ്ചറസ് ആക്ഷന്‍ ത്രില്ലര്‍: ‘മഡ്ഡി’ ട്രെയ്‌ലര്‍ പുറത്തിറങ്ങി

ഇന്ത്യയിലെ ആദ്യ 4×4 മഡ് റേസ് ചിത്രം

കൊച്ചി: പ്രേക്ഷകരെ ആകാംക്ഷഭരിതരാക്കുന്ന അഡ്വഞ്ചറസ് ആക്ഷന്‍ ത്രില്ലര്‍ മഡ്ഡിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് 4×4 മഡ് റേസ് പ്രമേയമായി ഒരു സിനിമ പുറത്തിറങ്ങുന്നത്. നവാഗതനായ ഡോ. പ്രഗഭല്‍ സംവിധാനം ചെയ്യുന്ന മഡ്ഡിയുടെ ട്രെയ്‌ലര്‍ ബോളിവുഡ് താരം അര്‍ജുന്‍ കപൂര്‍, നടന്‍മാരായ രഞ്ജി പണിക്കര്‍, ഉണ്ണി മുകുന്ദന്‍ എന്നിവരുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെയും മഡ്ഡി ഓഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജിലൂടെയും പുറത്തുവിട്ടു.

കെ.ജി.എഫിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ രവി ബസ്റൂര്‍ ആദ്യമായി മലയാളത്തിലെത്തുന്നു എന്നത് ചിത്രത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. രാക്ഷസന്‍ സിനിമയിലൂടെ ശ്രദ്ധേയനായ സാന്‍ ലോകേഷാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നുത്.

ലോകസിനിമകളില്‍ പോലും അപ്പൂര്‍വമായി മാത്രം കാണപ്പെടുന്ന മഡ്ഡ് റേസിംഗ് ആസ്പദമാക്കിയുള്ള ഒരു ആക്ഷന്‍ ത്രില്ലറായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഈ വരുന്ന ഡിസംബര്‍ 10ന് ലോകമെമ്പാടും 1500ലധികം തീയേറ്ററുകളിലൂടെ ചിത്രം പ്രദര്‍ശനത്തിനെത്തും. ചിത്രീകരണത്തിനുള്‍പ്പെടെ അഞ്ച് വര്‍ഷത്തിലധികം ചിലവിട്ടാണ് പ്രഗഭല്‍ മഡ്ഡി പൂര്‍ത്തിയാക്കിയത്. നവാഗതരായ പ്രധാന അഭിനേതാക്കളെ ഓഫ് റോഡ് മഡ് റേസിംഗില്‍ രണ്ട് വര്‍ഷത്തോളം പരിശീലിപ്പിച്ചതിന് ശേഷം ഡ്യൂപ്പുകളെ ഉപയോഗിക്കാതെയാണ് ഈ ചിത്രത്തിന്റെ അതിസാഹസിക രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്.

വരുമാനത്തിലും കണക്കുകളിലും വ്യത്യാസം: ആന്റണി പെരുമ്പാവൂരും ആന്റോ ജോസഫും ഹാജരാകണമെന്ന് ആദായ നികുതി വകുപ്പിന്റെ നിർദേശം

വിജയ് സേതുപതിയും, ശ്രീ മുരളിയും അവരുടെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തിറക്കിയ മഡ്ഡിയുടെ മോഷന്‍ പോസ്റ്റര്‍ മൂന്നര ദശലക്ഷത്തോളം സിനിമ പ്രേമികളാണ് സ്വീകരിച്ചത് .

ചിത്രത്തിന്റെ ടീസര്‍ ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂര്‍, ഫഹദ് ഫാസില്‍, ഉണ്ണി മുകുന്ദന്‍, അപര്‍ണ ബാലമുരളി, ആസിഫ് അലി, സിജു വില്‍സണ്‍, അമിത് ചക്കാലക്കല്‍ എന്നീ താരങ്ങള്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ അവരുടെ സോഷ്യല്‍ മീഡിയ പേജിലൂടെMud Race Movie പുറത്തുവിട്ടിരുന്നു. വളരെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രത്തിന്റെ ടീസര്‍ 16ദശലക്ഷത്തിലധികം വ്യൂസ് നേടി ജനഹൃദയം കീഴടക്കി. കോവിഡ് വ്യാപനത്തോടെ പ്രദര്‍ശനം നീണ്ടു പോയ തികച്ചും വ്യത്യസ്തമായ ഈ ചിത്രത്തിനായ് സിനിമ പ്രേമികള്‍ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

‘ആവേശം നിറഞ്ഞ അതിസാഹസിക രംഗങ്ങളും, ത്രസിപ്പിക്കുന്ന വിഷ്വല്‍ -ഓഡിയോ അനുഭവവുമൊക്കെ അതിന്റെ ഭംഗി ചോരാതെ കൃത്യമായി പ്രേക്ഷകരില്‍ എത്തിക്കുന്നതിനായി 100 ശതമാനം ശ്രദ്ധപുലര്‍ത്തിയിട്ടുണ്ട്. മികച്ച ഒരു ആക്ഷന്‍ ത്രില്ലര്‍ എന്നതിനോടൊപ്പം മഡ്ഡി കുടുംബ സദസുകള്‍ക്കുകൂടി പ്രിയങ്കരമാകുമെന്നുറപ്പാണ്.’ചിത്രത്തിന്റെ സംവിധായകന്‍ ഡോ പ്രഗഭല്‍ വ്യക്തമാക്കി.

പ്രേക്ഷകരെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു സാഹസിക ആക്ഷന്‍ ത്രില്ലറാണ് മഡ്ഡി. ഇതുവരെ പുറം ലോകം കണ്ടിട്ടില്ലാത്ത മനോഹരവും, അതിസാഹസികവുമായ ലൊക്കേഷനാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലും മഡ്ഡി ദൃശ്യ വിരുന്നൊരുക്കും. പി.കെ 7 (PK7)ബാനറില്‍ പ്രേമ കൃഷ്ണദാസാണ് സിനിമ നിര്‍മ്മിക്കുന്നത്. പുതുമുഖങ്ങളായ യുവന്‍ കൃഷ്ണ, റിദ്ദാന്‍ കൃഷ്ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നത്. ഹരീഷ് പേരടി, ഐ.എം.വിജയന്‍, രണ്‍ജി പണിക്കര്‍, സുനില്‍ സുഗത, ശോഭ മോഹന്‍, ഗിന്നസ് മനോജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. വാര്‍ത്ത വിതരണം PR 360.

shortlink

Related Articles

Post Your Comments


Back to top button