GeneralLatest NewsNEWS

ന​ട​ന്‍ ബ്ര​ഹ്മ മി​ശ്രയെ മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തി

മും​ബൈ: മി​ര്‍​സാ​പൂ​ര്‍ വെ​ബ്‌ സീ​രീ​ലി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ന​ട​ന്‍ ബ്ര​ഹ്മ മി​ശ്രയെ മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തി. മും​ബൈ​യി​ലെ വെ​ര്‍​സോ​വ​യി​ലെ ഫ്ലാ​റ്റി​ല്‍ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പാ​തി ജീ​ര്‍​ണി​ച്ച അ​വ​സ്ഥ​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം

മ​ര​ണം സം​ഭ​വി​ച്ച്‌ ര​ണ്ട് ദി​വ​സ​മെ​ങ്കി​ലും ക​ഴി​ഞ്ഞു​വെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. ന​ട​ന്‍റെ ഫ്ലാ​റ്റി​ല്‍​ നി​ന്ന് ദു​ര്‍​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് അ​യ​ല്‍​ക്കാ​ര്‍ പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

വാ​തി​ല്‍ ത​ക​ര്‍​ത്ത് അ​ക​ത്തു ​ക​യ​റി​യ പോ​ലീ​സ് ശു​ചി​മു​റി​യി​ല്‍ ​നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പോ​സ്റ്റ്‌​മോ​ര്‍​ട്ടി​ത്തി​നാ​യി മൃ​ത​ശ​രീ​രം മും​ബൈ കൂ​പ്പ​ര്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

 

shortlink

Post Your Comments


Back to top button