Latest NewsNEWSShooting In Progress

ആസാദ് അലവിൽ സംവിധാനം ചെയ്യുന്ന ‘അസ്ത്ര’: ചിത്രീകരണം ആരംഭിക്കുന്നു

മലയാളത്തിലെ പ്രശസ്തരായ ജയരാജ്, അമൽ നീരദ്, രമേഷ് പിഷാരടി, സഖരിയ എന്നീ സംവിധായകർക്കൊപ്പം പ്രവർത്തിച്ചു പോന്നിരുന്ന ആസാദ് അലവിൽ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് ‘അസ്ത്ര’. പോറസ് സിനിമാസിൻ്റെ ബാനറിൽ പ്രേം കല്ലാട്ടാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

വയനാടിൻ്റെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന ഒരു ക്രൈം ഇൻവസ്റ്റിഗേഷനാണ് ഈ ചിത്രം. കേരളത്തിലെ ഇന്നത്തെ സാമൂഹ്യ പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതി. നമ്മുടെ നിത്യജീവിതവുമായി ബന്ധമുള്ള നിരവധി സംഭവങ്ങൾ ഈ ചിത്രത്തെ പ്രേക്ഷകരിലേക്ക് ഏറെ അടുപ്പിക്കുന്നു. അമിത് ചക്കാലക്കൽ നായകനാകുന്ന ഈ ചിത്രത്തിൽ പുതുമുഖം സുഹാസിനി കുമരനാണ് നായിക.

കലാഭവൻ ഷാജോൺ, സന്തോഷ് കീഴാറ്റൂർ, സെന്തിൽ കൃഷ്ണ, മേഘനാഥൻ, കോട്ടയം രമേഷ്, ബാലാജി ശർമ്മ, നീനാ കുറുപ്പ്, സോനാ ഹൈഡൻ എന്നിവരും പുതുമുഖങ്ങളായ ജിജുരാജ്, ദുഷ്യന്ത് ജയ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വിനു കെ മോഹൻ, ജിജുരാജ് എന്നിവരുടേതാണ് തിരക്കഥ. ഹരി നാരായണൻ്റെ വരികൾക്ക് മോഹൻ സിതാര ഈണം പകർന്നിരിക്കുന്നു. മണി പെരുമാൾ ഛായാഗ്രഹണവും അഖിലേഷ് മോഹൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. പശ്ചാത്തല സംഗീതം – റോണി റാഫേൽ, കലാസംവിധാനം – ഷംജിത്ത് രവി, മേക്കപ്പ് – രഞ്ജിത്ത് അമ്പാടി, കോസ്റ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, എക്സിക്യൂടീവ്‌ പ്രൊഡ്യൂസർ – പ്രീ നന്ദ് കല്ലാട്ട്, പ്രൊഡക്ഷൻ ഡിസൈനർ – ഉണ്ണി സക്കേവൂസ്, നിശ്ചല ഛായാഗ്രഹണം – രാംദാസ് മാത്തൂർ, പ്രൊഡക്ഷൻ കൺട്രോളർ- രാജൻ ഫിലിപ്പ് .

ഡിസംബർ അവസാന വാരത്തിൽ വയനാട്ടിലെ വിവിധ ലൊക്കേഷനുകളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണമാരംഭിക്കുന്നു. സാഗാ ഇൻ്റർനാഷണൽ ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button