GeneralLatest NewsNEWS

‘എല്ലാവരുടെയും പിന്തുണ ഇല്ലായിരുന്നെങ്കില്‍ ഈ സിനിമ ഉണ്ടാകുമായിരുന്നില്ല’: മോഹന്‍ലാല്‍

മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഹൃദയത്തിൽ സ്വീകരിച്ച എല്ലാവർക്കും നന്ദി പറഞ്ഞ് മോഹൻലാൽ. ചിത്രത്തിന് ലഭിക്കുന്ന മികച്ച പ്രതികരണങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലൂടെ പ്രേക്ഷകര്‍ക്കും മരക്കാര്‍ ചിത്രത്തിന്റെ മുഴുവന്‍ ടീമിനും മോഹന്‍ലാല്‍ നന്ദി അറിയിച്ചിരിക്കുന്നത്.

‘ലോകമെമ്പാടുമുള്ള സുഹൃത്തുക്കളും കുടുംബാംഗങ്ങളും മരക്കാറിന് നല്‍കുന്ന നല്ല പ്രതികരണത്തില്‍ ആഹ്ളാദിക്കാൻ. മരക്കാറിന്റെ മുഴുവന്‍ ടീമിനും ഞാന്‍ നന്ദി പറയുന്നു, എല്ലാവരുടെയും പിന്തുണ ഇല്ലായിരുന്നെങ്കില്‍ ഈ സിനിമ ഉണ്ടാകുമായിരുന്നില്ല’ – എന്നാണ് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്.

‘മരക്കാറിന് നെഗറ്റീവ് റിവ്യൂസ് തന്നവരോട് നന്ദി പറയുന്നു… ഒരു എക്‌സ്‌പെറ്റേഷന്‍ ഇല്ലാതെ പോയി കണ്ടു.. മലയാള സിനിമ കണ്ട ഏറ്റവും മികച്ച വിഷ്വല്‍സില്‍ നല്ലൊരു ക്ലാസ്സ് സിനിമ കണ്ടു..’ എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

വ്യാഴാഴ്ച റിലീസ് ചെയ്ത സിനിമയ്‌ക്കെതിരെ വ്യാപകമായി ട്രോളുകളും ഡീഗ്രേഡിംഗ് ക്യാംപെയ്‌നുമാണ് നടക്കുന്നത്. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ യൂട്യൂബിലടക്കം പ്രചരിച്ചിരുന്നു. തിയേറ്ററിനുള്ളില്‍ നിന്ന് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച അവ്യക്തമായ രംഗങ്ങളാണ് പ്രചരിച്ചത്.

 

shortlink

Related Articles

Post Your Comments


Back to top button