CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘മമ്മൂട്ടി സാറിന് തുറന്ന കത്ത്’: വിവാദത്തിൽ ക്ഷമ പറഞ്ഞ് മോഹൻലാൽ ഫാൻസ് അസോസിയേഷൻ ഭാരവാഹി

കൊച്ചി: മോഹൻലാൽ നായകനായ ‘മരക്കാർ അറബിക്കടലിന്‍റെ സിംഹം’ എന്ന സിനിമയുമായി ബന്ധപ്പെട്ട് മമ്മൂട്ടിയോടെന്ന നിലയില്‍ സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ച മോഹൻലാൽ ഫാൻസ് അസോസിയേഷൻ സംസ്ഥാന ജനറല്‍ സെക്രട്ടറി ക്ഷമ പറഞ്ഞ് രംഗത്ത്. പോസ്റ്റ് വലിയ ചർച്ചയായതോടെയാണ് ക്ഷമ ചോദിച്ച് കൊണ്ട് കുറിപ്പ് പങ്കിട്ടത്. ആരാധകർ കാണിക്കുന്ന ഹീനമായ പ്രവർത്തികളോടെ മൗനം വെടിയണമെന്ന് ആവശ്യപ്പെട്ട് മമ്മൂട്ടി സാറിന് തുറന്ന കത്ത് എന്നപേരിലാണ് ഇന്നലെ മോഹൻലാൽ ഫാൻസ് അസോസിയേഷൻ സംസ്ഥാന ജനറല്‍ സെക്രട്ടറി വിമൽ കുമാർ പോസ്റ്റിട്ടത്.

‘മമ്മൂട്ടി സാറിന് തുറന്ന കത്ത്.. ആമുഖമായി പറയാം എന്നോട് ക്ഷമിക്കുക. മലയാള സിനിമ വ്യവസായത്തെ പരിപോഷിപ്പിക്കാൻ പോകുന്ന വേളയിൽ, അതിന്റെ യാത്രാപഥങ്ങൾ എല്ലാവരും കൂടെ നിൽക്കേണ്ട സമയത്ത് ‘അങ്ങേ ഇഷ്ടപ്പെടുന്ന ആൾക്കാർ’ എന്ന് സ്വയം ചിന്തിക്കുന്ന ആൾക്കാർ മലയാള സിനിമയോട് കാണിക്കുന്ന ഹീനമായ പ്രവർത്തികളോട് മൗനം വെടിയണം. ഞങ്ങൾക്ക് കഴിയും ചെളി വാരി എറിയാൻ. ഞങ്ങളെ അതിന് പ്രാപ്തരാക്കരുത്.’ എന്നായിരുന്നു വിമൽ കുമാറിന്റെ പോസ്റ്റ്. ഇതോടെ സമൂഹമാധ്യമങ്ങളില്‍ വാക്പോര് രൂക്ഷമായി. പോസ്റ്റില്‍ വെല്ലുവിളിയും ഭീഷണിയുമാണെന്ന് ചൂണ്ടിക്കാട്ടി വൻ വിവാദമായതോടെ വിമൽ കുമാർ പോസ്റ്റ് പിൻവലിക്കുകയായിരുന്നു.

‘മത്സരിക്കും എന്ന എന്റെ ഉറച്ച തീരുമാനം പലരെയും അസ്വസ്ഥതപ്പെടുത്തിയിട്ടുണ്ട്’: ഷമ്മി തിലകൻ

ഇതിന് പിന്നാലെ വിശദീകരണവുമായി വിമൽ കുമാർ രംഗത്തെത്തുകയായിരുന്നു. ‘AKMFCWA എന്ന മോഹൻലാൽ സാറിനെ ഇഷ്ടപ്പെടുന്ന സംഘടന രൂപീകൃതമായത് പോലും മമ്മൂട്ടി സാർ എന്ന മഹാനായ കലാകാരൻ താൽപര്യം എടുത്തത് കൊണ്ടാണ്. അദ്ദേഹത്തിന്റെ സ്നേഹവായ്പ് അടുത്തറിഞ്ഞ ഒരാളാണ് ഞാൻ. ‘മമ്മൂട്ടി സാറിന് തുറന്ന കത്ത്’ എന്ന രീതിയിൽ ഞാൻ എന്റെ മുഖപുസ്തകത്തിൽ പരാമർശിക്കുകയുണ്ടായി. ഞാൻ അതിന് ക്ഷമ ചോദിക്കുന്നു. മമ്മൂട്ടി സാറിനോട് ഉള്ള സ്നേഹവും ആദരവും തുടർന്നും ഉണ്ടാകും. ആരെയും വേദനിപ്പിക്കാൻ പറഞ്ഞതല്ല..’ വിമൽകുമാർ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button