Latest NewsNEWSTV Shows

‘സിനിമകള്‍ ഇല്ലാതിരുന്നതിനാലാണ് ടെലിവിഷനിലേക്ക് തിരിഞ്ഞത്’: അമിതാഭ് ബച്ചന്‍

അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്ന കോന്‍ ബനേഗാ ക്രോര്‍പതി 1000 എപ്പിസോഡുകള്‍ പിന്നിട്ടിരിക്കുകയാണ്. 2000ല്‍ ആരംഭിച്ച ഈ പരിപാടി 21 വര്‍ഷമായി അവതരിപ്പിക്കുന്നത്തിന്റെ സന്തോഷം ഇക്കഴിഞ്ഞ എപ്പിസോഡില്‍ താരം പങ്കിട്ടിരുന്നു. ഇപ്പോൾ സിനിമകള്‍ ഇല്ലാതിരുന്നതിനാലാണ് ടെലിവിഷനിലേക്ക് തിരിഞ്ഞതെന്നാണ് അമിതാഭ് ബച്ചന്‍ പറയുന്നത്.

മകള്‍ ശ്വേത, കൊച്ചു മകള്‍ നവ്യ നവേലി എന്നിവര്‍ പങ്കെടുത്ത ഷോയില്‍ മകളുടെ ചോദ്യത്തിന് മറുപടിയായായാണ് 21 വര്‍ഷത്തെ തന്റെ യാത്രയെ കുറിച്ച് ബച്ചന്‍ പറഞ്ഞത്. ഒരുപാട് പേര് അന്ന് തന്നോട് ബിഗ് സ്‌ക്രീനില്‍ നിന്ന് ടെലിവിഷനിലേക്കു പോകുന്നത് തന്റെ ഇമേജിനെ ബാധിക്കുമെന്ന് പറഞ്ഞെങ്കിലും ആ സമയത്ത് സിനിമകള്‍ ഇല്ലാതിരുന്നതിനാലാണ് ടെലിവിഷനിലേക്ക് തിരിഞ്ഞതെന്നാണ് അമിതാഭ് ബച്ചന്‍ പറയുന്നത്. ഷോ തുടങ്ങിയ ശേഷം ആളുകളില്‍ നിന്ന് കിട്ടിയ പ്രതികരണങ്ങളില്‍ നിന്നാണ് തന്റെ ലോകം മാറിത്തുടങ്ങിയിരിക്കുന്നു എന്ന് താന്‍ അറിഞ്ഞത് എന്നാണ് ബച്ചന്‍ പറഞ്ഞത്.

ഏറെ ആരാധകരുള്ള കോന്‍ ബനേഗ ക്രോര്‍പതി ഷോയുടെ 13-ാം സീസണ്‍ ആണ് ഇപ്പോള്‍ നടക്കുന്നത്. ഒരു സീസണില്‍ ഷാരൂഖ് ഖാന്‍ അവതാരകനായി എത്തിയെങ്കിലും ബാക്കിയെല്ലാ സീസണിലും അമിതാഭ് ബച്ചന്‍ തന്നെയായിരുന്നു അവതാരകന്‍. നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന പേരില്‍ മലയാളത്തിലടക്കം ഷോ എത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button