GeneralLatest NewsNEWS

‘അമ്മ’തിരഞ്ഞെടുപ്പ്: പ്രസിഡന്റായി മോഹന്‍ലാല്‍, തുടര്‍ച്ചയായ ഇരുപത്തൊന്നാം വർഷം ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും

ഡിസംബര്‍ 19ന് നടക്കാനിരിക്കുന്ന താര സംഘടനയായ ‘അമ്മ’യുടെ ഭാരവാഹി തിരഞ്ഞെടുപ്പില്‍ പത്രികകളുടെ സൂക്ഷമപരിശോധന പൂര്‍ത്തിയാക്കി. എതിരില്ലാതെ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുക്കുമെന്ന റിപ്പോര്‍ട്ടുകളാണ് എത്തുന്നത്.

മോഹന്‍ലാല്‍ പ്രസിഡന്റായും ഇടവേളബാബു ജനറല്‍ സെക്രട്ടറിയായും ജയസൂര്യ ജോയിന്റ് സെക്രട്ടറിയായും സിദ്ധിഖ് ട്രഷററായും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈസ് പ്രസിഡന്റുമാരായി ആശാ ശരത്തിനേയും ശ്വേത മേനോനേയും തിരഞ്ഞെടുക്കും. ഹണിറോസ്, ലെന, മഞ്ജു പിള്ള, രചന നാരായണന്‍കുട്ടി, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, ബാബുരാജ്, നിവിന്‍പോളി, സുധീര്‍ കരമന, ടിനി ടോം എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. ഇടവേള ബാബു ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത് തുടര്‍ച്ചയായ ഇരുപത്തൊന്നാം വർഷം ആണ്. മോഹന്‍ലാല്‍ രണ്ടാം തവണയും.

നടന്‍ ഷമ്മി തിലകന്‍ മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും പത്രികകളില്‍ ഒപ്പ് രേഖപ്പെടുത്താതിരുന്നതിനാല്‍ സൂക്ഷ്മ പരിശോധനയില്‍ തള്ളിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം സംഘടനയെ വിമര്‍ശിച്ചു കൊണ്ട് ഷമ്മി തിലകന്‍ ഫെയ്‌സ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു. തന്റെ നോമിനേഷനെ പിന്തുണയ്ക്കരുതെന്ന് പറഞ്ഞ് സഹതാരങ്ങളെ ചിലര്‍ ഭീഷണിപ്പെടുത്തിയതായാണ് ഷമ്മി ആരോപിച്ചത്.

 

shortlink

Related Articles

Post Your Comments


Back to top button