GeneralLatest NewsNEWS

ചെമ്പൈ വേദിയിൽ മാന്ത്രിക വിരലുകളാൽ ഇന്ദ്രജാലം തീർത്ത് ഉള്ളേരി, ഒപ്പം വൈക്കം വിജയലക്ഷമിയുടെ നാദോപാസനയും

സംഗീത പ്രേമികൾക്കായി ചെമ്പൈ വേദിയിൽ ഇന്നലെ പ്രകാശ് ഉള്ളേരിയും വൈക്കം വിജയലക്ഷ്മിയും ചേർന്നൊരുക്കിയത് ഒരു സംഗീത വിരുന്ന് തന്നെയായിരുന്നു. മാന്ത്രിക വിരലുകളാൽ ഇന്ദ്രജാലം തീർക്കുന്ന ഉള്ളേരിക്കൊപ്പം വൈക്കം വിജയലക്ഷ്മിയുടെ വീണയുടെ നാദവും കൂടി ചേർന്നപ്പോൾ ഗുരുവായൂർ ഏകാദശിയുടെ വിളക്കുകൾ കൂടുതൽ പ്രകാശിതമായി.

മാന്ത്രിക വിരലുകളാൽ ഇന്ദ്രജാലം തീർക്കുന്ന ഉള്ളേരിക്കൊപ്പം സൗന്ദർ രാജന്റെ വീണയും, ചേർത്തല രാജേഷിൻറെ പുല്ലാങ്കുഴലും, പാലക്കാട് മഹേഷിൻറെ മൃദംഗവും, മഹേഷ് മണിയുടെ തബ്ബലയും, ചേർന്നപ്പോൾ നാദ പെരുമഴയുടെ രാഗവിസ്താരങ്ങൾ ആസ്വാദക നിലാവിൽ പൂമഴയായി.

നാദമഴയിൽ ആസ്വാദക മനസ്സ് കുളിർന്നു നിൽക്കുമ്പോളായിരുന്നു വൈക്കം വിജയലക്ഷമിയുടെ നാദോപാസന. റഫീക് അഹമ്മദ് എഴുതി പ്രശസ്ത സംഗീത സംവിധായകൻ എം.ജയചന്ദ്രൻ ഈണമിട്ട സെല്ലുലോയ്ഡിലെ ‘കാറ്റേ കാറ്റേ പൂക്കാമരത്തില് പാട്ടും മൂളി വന്നോ’ എന്ന ഗാനവും, അനിൽ അമ്പലക്കര നിർമ്മിച്ച നടൻ എന്ന സിനിമയിൽ ഔസേപ്പച്ചൻ ഈണം നല്കിയ ‘ഒറ്റക്കു പാടുന്ന പൂങ്കുയിലേ’ എന്ന ഗാനവും ആലപിച്ച വിജയലക്ഷ്‌മി പ്രേക്ഷകരുടെ ഹൃദയം കവർന്നു.

കോവിഡ് കാലത്ത് മാനസിക സമ്മർദ്ദത്തിലകപ്പെടുന്ന ആളുകളുടെ ആനന്ദത്തിനായി നഗരസഭ നടത്തിയ ‘അരികെ’ എന്ന പരിപാടിയുടെ അമരക്കാരൻ ചെയർമാൻ കൃഷ്ണദാസും, പ്രതിപക്ഷ നേതാവ് കെ പി ഉദയനും, മുൻ ഡി.എ. എ.കെ. ഉണ്ണികൃഷ്ണനും സംഗീതമാസ്വദിക്കാനെത്തിയിരുന്നു. ‘അരികെ’യിൽ പങ്കെടുത്ത പ്രകാശൻ ഉള്ളേരിയെ ചെയർമാൻ കൃഷ്ണദാസ് പ്രത്യേകം അഭിനന്ദിച്ചു.

ബാബു ഗുരുവായൂർ .

 

shortlink

Related Articles

Post Your Comments


Back to top button