Latest NewsNEWSSocial Media

‘ഒരു സിനിമയെയും എഴുതി തോല്‍പ്പിക്കാന്‍ പറ്റില്ല, ഇത് പോലൊരു സിനിമ നമ്മുടെ അഭിമാനമാണ്’: ജൂഡ് ആൻറണി

‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുമ്പോഴും ചെറിയൊരു പക്ഷം ആളുകൾ ചിത്രത്തിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.ഇത് സംഘടിതമായ ആക്രമണമാണെന്നാണ് അണിയറക്കാരും ആരാധകരും ആരോപിക്കുന്നത്. ഇപ്പോളിതാ ചിത്രത്തിന് എതിരെ നടക്കുന്ന നെഗറ്റീവ് ക്യാംപെയ്‌നോട് പ്രതികരിക്കുകയാണ് സംവിധായകന്‍ ജൂഡ് ആൻറണി ജോസഫ്. ഒരു സിനിമയെയും എഴുതി തോൽപ്പിക്കാൻ പറ്റില്ലെന്നും, ഇത് പോലൊരു സിനിമ നമ്മുടെ അഭിമാനമാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ജൂഡ് ആൻറണിയുടെ കുറിപ്പ്:

‘ഞാന്‍ ഒരു കടുത്ത ലാലേട്ടന്‍ ഫാനാണ്, ഞാനൊരു കടുത്ത പ്രിയദര്‍ശന്‍ ഫാനാണ്. ഒരുപാട് നെഗറ്റീവ് റിവ്യൂസ് കണ്ടിട്ടാണ് ഞാന്‍ മരക്കാര്‍ കണ്ടത്. 90 ദിവസം കൊണ്ട് ഇതുപോലെ ഒരു സിനിമ ഷൂട്ട് ചെയ്ത പ്രിയന്‍ സാറിനൊരു ബിഗ് സല്യൂട്ട്.

ഒരു സിനിമയെയും എഴുതി തോല്‍പ്പിക്കാന്‍ പറ്റില്ല. എന്നാലും അതിനു ശ്രമിക്കുന്ന ചേട്ടന്‍മാരോട് ഒരു കാര്യം മാത്രം പറയാം. ഇത് പോലൊരു സിനിമ നമ്മുടെ അഭിമാനമാണ്. ചെറിയ ബഡ്ജറ്റില്‍ അത്ഭുതങ്ങള്‍ കാണിക്കാന്‍ ഇനിയും മലയാള സിനിമക്ക് കഴിയട്ടെ’.

അതേ സമയം ചിത്രത്തിന് ലഭിക്കുന്ന പോസിറ്റീവ് പ്രതികരണങ്ങളില്‍ സന്തോഷം അറിയിച്ച് മോഹന്‍ലാലും പ്രിയദര്‍ശനും രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button