GeneralLatest NewsNEWS

മരക്കാര്‍ വ്യാജപതിപ്പ് ടെലഗ്രാമിൽ : കാഞ്ഞിരപ്പള്ളി സ്വദേശി പിടിയിൽ

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ വ്യാജപതിപ്പ് ടെലഗ്രാമിൽ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. കാഞ്ഞിരപ്പള്ളി സ്വദേശി നഫീസാണ് അറസ്റ്റിലായത്. വ്യാജപതിപ്പ് പ്രചരിപ്പിച്ച കൂടുതല്‍ പേര്‍ നിരീക്ഷണത്തിലാണ്.

തിയേറ്ററില്‍ നിന്നും മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച രീതിയിലുള്ള അവ്യക്തമായ രംഗങ്ങളാണ് പ്രചരിച്ചത്. മോഹന്‍ലാലിന്റെയും മറ്റ് താരങ്ങളുടെയും സിനിമയിലെ ആമുഖ രംഗങ്ങളും ഇത്തരത്തില്‍ ചോര്‍ന്നിരുന്നു.

ചിത്രത്തിലെ ക്ലൈമാക്‌സ് ഉള്‍പ്പെടെയുള്ള രംഗങ്ങള്‍ യുട്യൂബിലും പ്രചരിച്ചിരുന്നെങ്കിലും ക്ലൈമാക്‌സ് സീന്‍ പോസ്റ്റ് ചെയ്ത യുട്യൂബ് ചാനലില്‍ നിന്നും വീഡിയോ നീക്കം ചെയ്തിട്ടുണ്ട്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഡിസംബര്‍ രണ്ടിനാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം പുറത്തിറങ്ങിയത്.

 

shortlink

Related Articles

Post Your Comments


Back to top button