GeneralLatest NewsNEWS

നിറചിരിയോടെ ലേഡി സൂപ്പർ സ്റ്റാർ : പുതിയ ചിത്രങ്ങളുമായി മഞ്ജു വാര്യർ

മലയാളത്തിന്‍റെ ഏറ്റവും പ്രിയപ്പെട്ട അഭിനേത്രിയാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍. 14 വര്‍ഷത്തോളം മലയാള സിനിമയില്‍ നിന്ന് വിട്ട് നിന്ന താരം തിരിച്ചെത്തിയപ്പോളും പണ്ട് ഉണ്ടായിരുന്ന അതേ സ്നേഹത്തോടെ തന്നെ മലയാളികള്‍ താരത്തെ ചേർത്തു പിടിച്ചു.

തിരിച്ചു വരവില്‍ ശക്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് തമിഴിലും തന്‍റെ അരങ്ങേറ്റം നടത്തിയ താരത്തിന് സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡില്‍ (സൈമ) ഇരട്ടനേട്ടമാണ് ലഭിച്ചത്. തമിഴിലും മലയാളത്തിലും മികച്ച നടിക്കുള്ള പുരസ്കാരം നേടി മഞ്ജു ചരിത്രം സൃഷ്ടിച്ചു. പ്രതിപൂവന്‍ കോഴി, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിന് മലയാളത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചപ്പോള്‍ അസുരനിലെ പ്രകടനത്തിന് തമിഴിലും അവാര്‍ഡ് ലഭിച്ചു

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോള്‍ പങ്കുവച്ച ചിത്രങ്ങള്‍ ആണ് ശ്രദ്ധ നേടുന്നത്. ‘ഏറ്റവും സന്തോഷകരമായ പുഞ്ചിരി നിങ്ങളുടെ കണ്ണുകളെ ഈറനണിയിക്കുന്നു’ എന്ന കുറിപ്പോടെ നിറചിരിയോടെ സണ്‍ഗ്ലാസ് വെച്ച്‌ നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്. നിമിഷ നേരം കൊണ്ട് ചിത്രത്തിന് കമന്റുകളുമായി നിരവധി പേരാണ് രം​ഗത്തെത്തിയത്. ശക്തയായ സ്ത്രീ, യഥാര്‍ത്ഥ പ്രചോദനത്തിന് ഉടമ എന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ.

സഹോദരന്‍ മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം, പടവെട്ട്, ജാക്ക് ആന്‍ഡ് ജില്‍, കയറ്റം, മേരി ആവാസ് സുനോ, വെള്ളിരിക്കാപ്പട്ടണം, 9എംഎം, കാപ്പ, ആയിഷ തുടങ്ങി വമ്ബന്‍ ചിത്രങ്ങള്‍ ആണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.

shortlink

Related Articles

Post Your Comments


Back to top button