InterviewsLatest NewsNEWS

‘സുരേഷങ്കിളുമായി സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു, ലേലം 2 ആദ്യം ആലോചിച്ചെങ്കിലും നടന്നില്ല’: നിഥിന്‍

നീണ്ട ഇടവേളക്ക് ശേഷം സുരേഷ് ഗോപി അഭിനയിച്ച ആക്ഷന്‍ ക്രൈം ത്രില്ലര്‍ ചിത്രമാണ് കാവല്‍. നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ നവംബര്‍ 25 നാണ് തീയേറ്റുകളിലെത്തിയത്.

സുരേഷ് ഗോപിയെ വെച്ച്‌ സിനിമ ചെയ്യുക എന്നത് തന്റെ ആഗ്രഹമായിരുന്നു എന്ന് പറയുകയാണ് ഒരു ഓണ്‍ലൈന്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിൽ നിഥിന്‍ രണ്‍ജി പണിക്കര്‍. ആ ആഗ്രഹം പിന്നെ നിശ്ചയദാർഢ്യം ആകുകയായിരുന്നെന്നും നിഥിന്‍ കൂട്ടിച്ചേർത്തു.

നിഥിന്റെ വാക്കുകൾ :

‘കസബക്ക് മുന്‍പേ സുരേഷങ്കിളുമായി സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ലേലം 2 ആദ്യം ആലോചിച്ചു. അത് നടന്നില്ല. കസബക്ക് ശേഷം സുരേഷങ്കിളിന് വേണ്ടി ഒരു പ്രോജക്‌ട് ആലോചിച്ചു. അത് ഷൂട്ടിങ് സ്റ്റേജിലേക്ക് എത്തിയതാണ് എന്നാലതും മുടങ്ങിപ്പോയി. ഒരു ഫാന്‍ബോയ് എന്ന നിലയ്ക്ക് സുരേഷ് ഗോപിയെ വെച്ച്‌ ഒരു സിനിമ ചെയ്തേ പറ്റൂ എന്നുണ്ടായിരുന്നു.

ഏറ്റവും കൂടുതല്‍ കണ്ടിട്ടുള്ളത് സുരേഷ് ഗോപിയുടെ സിനിമകളാണ്. അതുകൊണ്ട് അദ്ദേഹത്തെ വെച്ച്‌ ഒരു സിനിമയെടുക്കണമെന്നൊരു നിശ്ചയദാര്‍ഢ്യം ഉണ്ടായി. അദ്ദേഹത്തിന് ചെയ്യാന്‍ പറ്റുന്ന അല്ലെങ്കില്‍ അദ്ദേഹത്തെ ഇംപ്രസ് ചെയ്യിക്കാന്‍ പറ്റുന്ന, അതിനു വേണ്ടി മാത്രം ആലോചിച്ച്‌ ചെയ്ത പ്രൊജക്‌ട് ആണിത്. സീന്‍ ഒന്ന് എഴുതുമ്പോൾ തന്നെ മനസിലുണ്ടായിരുന്ന ആക്ടര്‍ സുരേഷ് ഗോപിയായിരുന്നു’- നിഥിന്‍ പറഞ്ഞു

2016 ല്‍ മമ്മൂട്ടി നായകനായ കസബ സംവിധാനം ചെയ്ത ശേഷം അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് സുരേഷ് ഗോപിയെ നായകനാക്കി നിഥിന്റെ പുതിയ ചിത്രമെത്തിയത്. ഗുഡ്‌വിൽ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് കാവല്‍ നിര്‍മ്മിച്ചത്. രഞ്ജി പണിക്കരും ചിത്രത്തില്‍ മറ്റൊരു പ്രധാനേഷത്തിലെത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button