GeneralLatest NewsNEWS

കത്രീന-വിക്കി വിവാഹം ഒ.ടി.ടിയില്‍, ആമസോണ്‍ പ്രൈം വിവാഹ വീഡിയോ വാങ്ങിയത് 80 കോടിക്ക്

കത്രീന കൈഫ്-വിക്കി കൗശല്‍ വിവാഹത്തിന്റെ വീഡിയോ സംപ്രേഷണ അവകാശം ആമസോണ്‍ പ്രൈം വാങ്ങി എന്ന് റിപ്പോർട്ടുകൾ. 80 കോടി രൂപയാണ് വിവാഹ വീഡിയോക്കായി ആമസോണ്‍ പ്രൈം മുടക്കുന്നത്.

കര്‍ശന നിയന്ത്രണങ്ങളാണ് കല്ല്യാണത്തിന് എത്തുന്ന സന്ദര്‍ശകര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കല്ല്യാണത്തിന് എത്തുന്നവര്‍ക്ക് വിവാഹ സ്ഥലത്തേക്ക് എത്തുന്നതിന് രഹസ്യകോഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്.വിവാഹ ചടങ്ങില്‍ നിന്നുമുള്ള ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തു പോവാതിരിക്കാന്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സവായ് മധോപൂരിലെ ചൗത് കാ ബര്‍വാര പട്ടണത്തിലെ സിക്സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാരയാണ് വിക്കി – കത്രീന താരവിവാഹത്തിന് വേദിയാവുന്നത്. രാജസ്ഥാനി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള 700 വര്‍ഷത്തോളം പഴക്കമുള്ള കൊട്ടാരമാണ് സിക്‌സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാര. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന കല്യാണ ആഘോഷങ്ങള്‍ക്ക് ചൊവ്വാഴ്ചയാണ് തുടക്കമായത്. ഡിസംബര്‍ 9ന് ആണ് വിവാഹം.

2019ല്‍ പ്രിയങ്ക ചോപ്ര – നിക്ക് ജൊനാസ് വിവാഹവും ഇത്തരത്തില്‍ ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ സിരീസായി സംപ്രേഷണം ചെയ്തിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button