Uncategorized

വെള്ളാരംകുന്നിലെ വെള്ളിമീനുകൾ ഡിസംബർ 17-ന് തീയേറ്ററുകളിലെത്തുന്നു

എജിഎസ് മൂവി മേക്കേഴ്സിന്റെ ബാനറിൽ കുമാർ നന്ദ രചനയും സംവിധാനവും നിർവ്വഹിച്ച്‌ വിനോദ് കൊമ്മേരി, രോഹിത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ‘വെള്ളാരംകുന്നിലെ വെള്ളിമീനുകൾ’ ഡിസംബർ 17 – ന് തീയേറ്ററുകളിലെത്തുന്നു.

പക്വതയില്ലാത്ത പ്രായത്തിൽ കുട്ടികളിൽ ഉണ്ടാകുന്ന പ്രണയം ഒരു കുടുംബത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളും അതിന്റെ സങ്കീർണ്ണതകളും ഒരു വശത്ത് ! സ്വാർത്ഥ താത്പര്യത്തിനു വേണ്ടി സ്വന്തം മാതാവിന്റെ മരണം കാത്തിരിക്കുന്ന ദുരാർത്തിയുടെ പര്യായമായ മകനും മരുമകളും സൃഷ്ടിക്കുന്ന അസ്വസ്ഥമായ ഗാർഹികാന്തരീക്ഷം മറുവശത്ത് ! നിഷ്ക്കളങ്കരായ ജനങ്ങൾ താമസിക്കുന്ന വെള്ളാരംകുന്നിന്റെ തനിമയാർന്ന ദൃശ്യാവിഷ്ക്കാരത്തോടൊപ്പം ഈ കുടുംബങ്ങൾ നൽകുന്ന സന്ദേശം എത്രത്തോളം പ്രസക്തമാണന്ന് ചർച്ച ചെയ്യുന്ന ചിത്രമാണ് വെള്ളാരംകുന്നിലെ വെള്ളിമീനുകൾ .

ശാന്തികൃഷ്ണ, ഭഗത് മാനുവൽ, ആനന്ദ്സൂര്യ, സുനിൽ സുഖദ, കൊച്ചുപ്രേമൻ, ശശികലിംഗ, മുരളി, പ്രജുഷ, ബേബി ഗൗരിനന്ദ, മാസ്റ്റർ ഗൗതംനന്ദ, അഞ്ജു നായർ, റോഷ്നിമധു , എ കെ എസ്, മിഥുൻ, രജീഷ്സേട്ടു , ക്രിസ്‌കുമാർ, ഷിബു നിർമ്മാല്യം, ആലികോയ, ജീവൻ ചാക്ക, മധു സി നായർ , കുട്ട്യേടത്തി വിലാസിനി, ബാലു ബാലൻ, ബിജുലാൽ , അപർണ , രേണുക, മിനി ഡേവിസ്, രേഖ ബാംഗ്ലൂർ, ഗീത മണികണ്ഠൻ എന്നിവർ അഭിനയിക്കുന്നു.

ബാനർ – എജിഎസ് മൂവി മേക്കേഴ്സ്‌ , രചന, സംവിധാനം – കുമാർ നന്ദ, നിർമ്മാണം – വിനോദ് കൊമ്മേരി, രോഹിത്, ഛായാഗ്രഹണം – അജീഷ് മത്തായി, രാജീവ് വിജയ്, എഡിറ്റിംഗ് – ശ്രീനിവാസ് കൃഷ്ണ, ഗാനരചന – വയലാർ ശരത്ചന്ദ്രവർമ്മ, രാജീവ് ആലുങ്കൽ, സുഗുണൻ ചൂർണിക്കര, സംഗീതം – എം കെ അർജുനൻ, റാംമോഹൻ, രാജീവ് ശിവ, ആലാപനം – വിധുപ്രതാപ് , കൊല്ലം അഭിജിത്ത്, ആവണി സത്യൻ, ബേബി പ്രാർത്ഥന രതീഷ് , പ്രൊഡക്ഷൻ കൺട്രോളർ – പാപ്പച്ചൻ ധനുവച്ചപുരം, ഓഡിയോ റിലീസ് – ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റർടെയ്ൻമെന്റ്സ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ശ്രീജിത് കല്ലിയൂർ,

കല – ജമാൽ ഫന്നൻ , രാജേഷ്, ചമയം – പുനലൂർ രവി, വസ്ത്രാലങ്കാരം – നാഗരാജ്, വിഷ്വൽ എഫക്ടസ് – സുരേഷ്, കോറിയോഗ്രാഫി – മനോജ്, ത്രിൽസ് – ബ്രൂസ് ലി രാജേഷ്, പശ്ചാത്തലസംഗീതം – രാജീവ് ശിവ, കളറിംഗ് – എം മഹാദേവൻ, സ്‌റ്റുഡിയോ – ചിത്രാഞ്ജലി, വി എഫ് എക്സ് ടീം – ബിബിൻ വിഷ്വൽ ഡോൺസ്, രഞ്ജിനി വിഷ്വൽ ഡോൺസ്, സംവിധാന സഹായികൾ – എ കെ എസ്, സജിത് ബാലുശ്ശേരി, ജോസഫ് ഒരുമനയൂർ, വിഷ്ണു തളിപ്പറമ്പ്, സന്തോഷ് ഊരകം, പ്രൊഡക്ഷൻ മാനേജർ – സുരേഷ് കീർത്തി, വിതരണം – പല്ലവി റിലീസ്, സ്റ്റിൽസ് – ഷാലു പേയാട്, പി ആർ ഓ – അജയ് തുണ്ടത്തിൽ .

shortlink

Related Articles

Post Your Comments


Back to top button