Latest NewsNEWS

‘ഇതാണ് വാരിയംകുന്നനില്‍ നിന്നും പിന്മാറാനുള്ള കാരണം’: തുറന്നു പറഞ്ഞ് ആഷിഖ് അബു

പൃഥ്വിരാജിനെ നായകനാക്കി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയായിരുന്നു വാരിയംകുന്നന്‍. ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് പൃഥ്വിരാജും ആഷിഖ് അബുവും നേരിട്ടത്. തുടർന്ന് രണ്ടു പേരും സിനിമയില്‍ നിന്നും പിന്മാറുകയാണ് എന്ന് പ്രഖ്യാപിച്ചു.

വാരിയംകുന്നന്‍ സിനിമയുടെ സംവിധാനത്തില്‍ നിന്നും താന്‍ പിന്മാറിയതിന്റെ കാരണം വ്യക്തമാക്കുകയാണ് സംവിധായകന്‍ ആഷിഖ് അബു. ഇത് സംബന്ധിച്ച് ആദ്യമായാണ് സംവിധായകന്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. ദുബായില്‍ മാധ്യമങ്ങളോട് സംസാരിക്കെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിമര്‍ശനങ്ങളോ പ്രചാരണങ്ങളോ ഭയന്നല്ല സിനിമയില്‍ നിന്നും പിന്മാറിയതെന്ന് ആഷിഖ് അബു പറഞ്ഞു.

‘വലിയ സാമ്പത്തിക ബാദ്ധ്യതയുള്ളതും ചരിത്രത്തോട് നീതി പുലര്‍ത്തി ചേയ്യണ്ടതുമായ സിനിമയായിരുന്നു വാരിയംകുന്നന്‍. ചിത്രം പൂര്‍ത്തിയാക്കാന്‍ കഴിയുമോയെന്ന ആശങ്ക ആദ്യം മുതലുണ്ടായിരുന്നു. നിര്‍മ്മാതാക്കള്‍ക്ക് മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ ആഗ്രഹമുണ്ട്. സംവിധായകന്‍ എന്ന നിലയിലെ പിന്മാറ്റത്തില്‍ ബാഹ്യസമ്മര്‍ദ്ദങ്ങളൊന്നും സ്വാധീനിച്ചിട്ടില്ല’- ആഷിഖ് അബു വ്യക്തമാക്കി.

 

 

shortlink

Related Articles

Post Your Comments


Back to top button