GeneralLatest NewsNEWS

സംവിധായകന്‍ എം ത്യാഗരാജന്‍ വഴിയരികില്‍ മരിച്ച നിലയില്‍

ചെന്നൈ : പ്രമുഖ തമിഴ് സിനിമാ സംവിധായകന്‍ എം ത്യാഗരാജന്‍ അന്തരിച്ചു. വഴിയരികില്‍ മരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. വടപളനി എവിഎം സ്റ്റുഡിയോയ്ക്ക് എതിര്‍വശത്ത് വഴിയരികിലായാണ് മൃതദേഹം കിടന്നിരുന്നത്.

വിജയകാന്ത് നായകനായ എ.വി.എം. പ്രൊഡക്ഷൻസിന്റെ 150-ാമത്തെ സൂപ്പർ ഹിറ്റ് സിനിമയായ മാനഗര കാവൽ (1991) സംവിധാനം ചെയ്തത് ത്യാഗരാജനായിരുന്നു. വിരുദുനഗർ ജില്ലയിലെ അരുപ്പുക്കോട്ട സ്വദേശിയായ ത്യാഗരാജൻ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലാണ് പഠിച്ചത്. പ്രഭുവിനെ നായകനാക്കി സംവിധാനം ചെയ്ത ‘പൊണ്ണു പാര്‍ക്ക പോരേന്‍’ ആയിരുന്നു ആദ്യ ചിത്രം.

മനഗര കാവലിന്റെ വിജയത്തിന് ശേഷം അദ്ദേഹത്തിന് വലിയ പ്രൊജക്റ്റുകളൊന്നും ലഭിക്കാതായതോടെ അദ്ദേഹം വിഷാദത്തിലേക്ക് വീണിരുന്നു. തുടര്‍ന്ന് ഭാര്യയും മക്കളുമായി പിരിഞ്ഞ ത്യാഗരാജന്‍ 15 വര്‍ഷമായി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.

shortlink

Related Articles

Post Your Comments


Back to top button