Latest NewsNEWSShooting In Progress

ഇന്ദ്രൻസ് നായകനാകുന്ന സൈക്കോത്രില്ലർ ‘വാമനൻ’: ചിത്രീകരണം പുരോഗമിക്കുന്നു

ഇന്ദ്രൻസ് എന്ന നടൻ്റെ അഭിനയ ജീവിതത്തിന് പുതിയ വഴിത്തിരിവുകൾ സമ്മാനിച്ചു കൊണ്ട് അദ്ദേഹത്തിൻ്റെ പ്രസക്തി ഏറെ വർദ്ധിച്ചിരിക്കുകയാണ്. ലീഡ് റോളുകൾ പോലും സധൈര്യം ഏൽപ്പിക്കുവാൻ കഴിയും വിധത്തിൽ ഈ നടൻ വളർന്നിരിക്കുന്നു. ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വാമനൻ’.

നവാഗതനായ എ ബി ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം മൂവി ഗാങ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അരുൺ ബാബു, കെ ബി സമഹ് അലി എന്നിവർ ചേർന്നു നിർമ്മിക്കുന്നു. രഘു വേണുഗോപാൽ, രാജീവ് വാര്യർ, അശോകൻ കെ, സുമാമേനോൻ എന്നിവരാണ് എക്‌സിക്യൂട്ടീവ്‌ പ്രൊഡ്യൂസേർസ്.

കുട്ടിക്കാനം, പീരുമേട് ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു.
ഒരു സൈക്കോത്രില്ലർ സിനിമയായിരിക്കുമിത്. ഒരു ഹിൽ ഏരിയയിലെ ഹോം സ്റ്റേ മാനേജരാണ് വാമനൻ. ഭാര്യയും ഏകമകളുമൊത്ത് ഒരു വാടക വീട്ടിൽ താമസിക്കുന്നു. ഇവരുടെ ഏറ്റവും വലിയ ആഗ്രഹമെന്നത് സ്വന്തമായി ഒരു വീടു വാങ്ങുകയെന്നതാണ്. അങ്ങനെ അവർ തങ്ങളുടെ പരിമിതിക്കുള്ളിൽ നിന്നു കൊണ്ട് ഒരു വീട് വാങ്ങുന്നു. പലരും ഈ വീട് വാങ്ങിയതിനെക്കുറിച്ച് കുറ്റം പറഞ്ഞുവെങ്കിലും വാമനൻ ഇതൊന്നും ഗൗനിച്ചില്ല. അസൂയാലുക്കളുടെ അടക്കം പറച്ചിലായിട്ടാണ് കണക്കാക്കിയത്. വീട്ടിൽ താമസം തുടങ്ങിയതു മുതൽ ദുരൂഹതകൾ നിറഞ്ഞ സംഭവങ്ങൾ അരങ്ങേറുന്നിടത്താണ് കഥാഗതിയിൽ പുതിയ വഴിത്തിരിവ് ഉണ്ടാകുന്നത്.

ഇന്ദ്രൻസ് വാമനനെ അവതരിപ്പിക്കുന്നു. ബൈജു സന്തോഷ്, നിർമ്മൽ പാലാഴി, കലന്തൻ ബഷീർ, ദിൽഷാ നാദിൽ ഷാദ്, ആദിത്യ, ജിജോ തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

സന്തോഷ് വർമ്മയുടെ വരികൾക്ക് നിഥിൻ ജോർജ് ഈണം പകർന്നിരിക്കുന്നു. അരുൺ ശിവൻ ഛായാഗ്രഹണവും ബാബു രത്നം എഡിറ്റിംഗും നിർവഹിക്കുന്നു. കലാസംവിധാനം – നിധിൻ എടപ്പാൾ, മേക്കപ്പ് – അവിൽ, ടി.രാബ്, കോസ്റ്റ്യൂം ഡിസൈൻ – സൂര്യാ ശേഖർ, ചീഫ്
അസ്സോസ്സിയേറ്റ് ഡയറക്ടർ – ടൈറ്റസ് അലക്സാണ്ഡർ, അസ്സോസ്സിയേറ്റ് ഡയറക്ടർ ഏ ഡി ബിച്ചു, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്‌ – പ്രജീഷ് പ്രഭാസൻ, പ്രൊഡക്ഷൻ കൺട്രോളർ – ബിനു മുരളി.

വാഴൂർ ജോസ്.
ഫോട്ടോ – അനു പള്ളിച്ചൽ.

shortlink

Related Articles

Post Your Comments


Back to top button