Latest NewsNew ReleaseNEWS

‘കേശു ഈ വീടിന്റെ നാഥൻ’ ഹോട്ട് സ്റ്റാർ റിലീസിലേക്ക്

കൊച്ചി: ദിലീപ് – നാദിര്‍ഷാ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘കേശു ഈ വീടിന്റെ നാഥന്റെ’ റിലീസ് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലേക്ക്. ഈ ചിത്രം ഒ.ടി.ടി റിലീസ് ആയിരിക്കുമെന്ന് നേരത്തെ തന്നെ നാദിര്‍ഷ വ്യക്തമാക്കിയിരുന്നു. എന്നാൽ റിലീസിംഗ് തിയതി പ്രഖ്യാപിച്ചിട്ടില്ല.

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷന്‍, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം നാദിര്‍ഷ ഒരുക്കുന്ന ഈ ചിത്രം നാദിര്‍ഷായുടെ സംവിധാനത്തില്‍ ദിലീപ് നായകനാകുന്ന ആദ്യ ചിത്രമാണ്. സജീവ് പാഴൂര്‍ തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ നിര്‍മ്മാണം നാഥ് ഗ്രൂപ്പാണ്.

കുടുംബപശ്ചാത്തലത്തില്‍ നര്‍മ്മത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഉര്‍വശിയാണ് നായിക. സിദ്ധിഖ്, സലീംകുമാര്‍, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ശ്രീജിത്ത് രവി, ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍, ഗണപതി, അനുശ്രീ, സ്വാസിക തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

shortlink

Related Articles

Post Your Comments


Back to top button