AwardsLatest NewsNEWS

2021ലെ ഫിലിംഫെയര്‍ ഒടിടി പുരസ്‌കാരം കനി കുസൃതിക്ക്

2021ലെ ഫിലിംഫെയര്‍ ഒടിടി പുരസ്‌കാരത്തിന് അർഹയായി നടി കനി കുസൃതി. ‘ഓക്കെ കംപ്യൂട്ടര്‍’ എന്ന ഹിന്ദി സീരീസിലെ പ്രകടനത്തിനാണ് കനിക്ക് മികച്ച പുരസ്‌കാരം ലഭിച്ചത്.

സൈന്‍സ് ഫിക്ഷന്‍ കോമഡി സീരീസായ ‘ഓക്കെ കംപ്യൂട്ടര്‍’ പൂജ ഷെട്ടി, നീല്‍ പേജേദാര്‍ എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്തത്. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലാണ് സീരീസ് റിലീസ് ചെയ്തത്. വിജയ് വര്‍മ്മ, രാധിക ആപ്‌തേ, ജാക്കി ഷ്രോഫ് എന്നിവരും സീരീസില്‍ പ്രധാന കഥാപാത്രങ്ങളാണ്.

പുരസ്‌കാരം ലഭിച്ചതില്‍ ഫിലിംഫെയറിനും ‘ഓക്കെ കംപ്യൂട്ട’റിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും കനി നന്ദി അറിയിച്ചു. ‘ഓക്കെ കംപ്യൂട്ടര്‍ സീരീസിലെ അഭിനയത്തിന് മികച്ച നടിക്കുള്ള (കോമഡി സീരീസ്, ക്രിട്ടിക്‌സ്) ഫിലിംഫെയര്‍ പുരസ്‌കാരം ലഭിച്ചു. ഫിലിംഫെയറിനും എല്ലാവര്‍ക്കും ഒരുപാട് നന്ദി. എനിക്ക് ലഭിച്ച കഥാപാത്രങ്ങളില്‍ ഏറ്റവും മികച്ചതായിരുന്നു ഇത്. എന്റെ സംവിധായകനും ഓക്കെ കംപ്യൂട്ടറിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നു.’- കനി കുസൃതി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button