GeneralLatest NewsNEWS

അണ്ണാത്തെ സംവിധായകൻ ശിവയ്ക്ക് സമ്മാനവുമായി രജനികാന്ത്

ചെന്നൈ: ഫാമിലി ആക്ഷന്‍ ഡ്രാമയായി ഇറങ്ങിയ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് അണ്ണാത്തെ. സമ്മിശ്ര അഭിപ്രായമായിരുന്നെങ്കിലും വലിയ കളക്ഷന്‍ നേടി റെക്കോർഡുകൾ ഭേദിച്ച ചിത്രം കൂടിയായിരുന്നു അണ്ണാത്തെ. നയന്‍താര, സൂരി, മീന, ഖുശ്ബു, കീര്‍ത്തി സുരേഷ്, പ്രകാശ് രാജ് തുടങ്ങി ഒട്ടേറെ താരങ്ങൾ ഈ ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയിരുന്നു.

ഇപ്പോഴിതാ ചിത്രം സംവിധാനം ചെയ്ത സിരുത്തെ ശിവയ്ക്ക് സമ്മാനവുമായി എത്തിയിരിക്കുകയാണ് രജനികാന്ത്. ശിവയുടെ വീട്ടിലെത്തി സ്വര്‍ണ്ണ ചെയിന്‍ ആണ് താരം സമ്മാനിച്ചത്. ദീപാവലി റിലീസായി പുറത്തിറങ്ങിയ ചിത്രം സിരുത്തെ ശിവയായിരുന്നു സംവിധാനം ചെയ്തത്.

സംവിധായകന്റെ വീട്ടില്‍ മൂന്ന് മണിക്കൂറിലധികം ചെലവഴിച്ച രജനി ‘അണ്ണാത്തെ’ എന്ന സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്യുകയായിരുന്നുവെന്ന് അടുത്തവൃത്തങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചു.

 

shortlink

Related Articles

Post Your Comments


Back to top button