GeneralLatest NewsNEWS

വിക്കി – കത്രീന ഹല്‍ദി ചടങ്ങുകളുടെ ചിത്രങ്ങള്‍ പുറത്ത്

വ്യാഴാഴ്ചയാണ് കത്രീന കൈഫും വിക്കി കൗശലും വിവാഹിതരായത്. ‘ഞങ്ങളെ ഈ നിമിഷത്തിലേക്ക് കൊണ്ടുവന്ന എല്ലാത്തിനും ഞങ്ങളുടെ ഹൃദയത്തില്‍ സ്നേഹവും നന്ദിയും മാത്രം. ഞങ്ങള്‍ ഒരുമിച്ച്‌ ഈ പുതിയ യാത്ര ആരംഭിക്കുമ്പോൾ നിങ്ങളുടെ എല്ലാ സ്നേഹവും അനുഗ്രഹവും തേടുന്നു,’ എന്ന കുറിപ്പോടെ ദമ്പതികൾ തങ്ങളുടെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

രാജസ്ഥാനിലെ സവായ് മധോപൂര്‍ ജില്ലയിലെ സിക്‌സ് സെന്‍സ് ഫോര്‍ട്ട് ബര്‍വാരയിൽ നടന്ന വിവാഹ ചടങ്ങുകളിൽ കുടുംബങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ഇപ്പോളിതാ വിക്കിയുടെയും കത്രീനയുടെയും വിവാഹത്തിന് മുന്‍പായി നടന്ന ഹല്‍ദി ചടങ്ങുകളുടെ ചിത്രങ്ങള്‍ പുറത്ത്.

വിവാഹം കഴിഞ്ഞ് രണ്ടു ദിവസത്തിനുശേഷമാണ് ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്.

മനോഹരമായ ഐവറി ലെഹങ്കയാണ് കത്രീന ഹല്‍ദി ചടങ്ങില്‍ ധരിച്ചിരിക്കുന്നത്. തമാശയും സന്തോഷവും നിറഞ്ഞതായിരുന്നു ഹല്‍ദി ചടങ്ങുകളെന്ന് ചിത്രങ്ങളില്‍നിന്നും വ്യക്തം.

 

shortlink

Related Articles

Post Your Comments


Back to top button