Latest NewsNEWSTrailers

എസ് എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം ആർ ആർ ആർന്റെ മലയാളം ട്രെയ്‌ലർ റിലീസ് ചെയ്തു

ബാഹുബലിയുടെ വൻ വിജയത്തിന് ശേഷം സിനിമാ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം ആർ ആർ ആർന്റെ മലയാളം ട്രെയ്‌ലർ ലോഞ്ച് ചെന്നൈയിൽ നടന്നു. മലയാളത്തിലെ മാധ്യമ പ്രവർത്തകർക്ക് വേണ്ടി പ്രത്യേകം നടത്തിയ പരിപാടിയിൽ ആർ ആർ ആർന്റെ സംവിധായകൻ എസ് എസ് രാജമൗലി, അഭിനേതാക്കളായ റാം ചരൺ, ജൂനിയർ എൻ ടി ആർ, നിർമ്മാതാവ് ധനയ്യ , വിതരണക്കാരനായ ഷിബു തമീൻസ് എന്നിവർ പങ്കെടുത്തു.

ഡി വി വി ധനയ്യ നിർമ്മിച്ച് എസ് എസ് രാജമൗലി സംവിധാനം നിർവഹിച്ച‌ റാം ചരൺ, ജൂനിയർ എൻ. ടി. ആർ, അജയ് ദേവ്ഗൺ, ആലിയ ഭട്ട് എന്നിവർ അഭിനയിച്ച ബ്രഹ്മാണ്ഡ ചിത്രം ആർ ആർ ആർ കേരളത്തിൽ ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയാ ഷിബുവിന്റെ എച്ച് ആർ പിക്ചേർസ് വിതരണം ചെയ്യുന്നു .

തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. മലയാളത്തിൽ ആർ ആർ ആർ സൂചിപ്പിക്കുന്നത് ‘രുധിരം രണം രൗദ്രം’ എന്നാണ്.

ബാഹുബലിയുടെ രണ്ട് പതിപ്പുകളുടെയും കേരളത്തിലെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് മലയാളി പ്രേക്ഷകർക്ക് നന്ദി അറിയിച്ച രാജമൗലി, ഈ മാസം അവസാനം കൊച്ചിയിൽ വെച്ച് ഷിബു തമീൻസ് ഒരുക്കുന്ന സിനിമകളുടെ പ്രീ റിലീസ് മെഗാ ഇവന്റിൽ ആർആർആർ താരങ്ങൾക്കൊപ്പം പങ്കെടുക്കുമെന്ന് അറിയിച്ചു.

ജനുവരി ഏഴാം തീയതി ആണ് ചിത്രത്തിന്റെ റിലീസ്. ത്രസിപ്പിക്കുന്ന ട്രെയ്‌ലറുമായി എത്തിയ ആർ ആർ ആർ ചിത്രത്തിന്റെ രാജമൗലി മാന്ത്രികത തിയേറ്ററിൽ അനുഭവിച്ചറിയാൻ കാത്തിരിക്കുന്ന പ്രേക്ഷകർക്ക് ഒരു പുത്തൻ ദൃശ്യാനുഭവം സമ്മാനിക്കുമെന്ന് താരങ്ങൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വാർത്താ പ്രചരണം: പ്രതീഷ് ശേഖർ

shortlink

Related Articles

Post Your Comments


Back to top button