GeneralLatest NewsNEWS

’83 ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പണം വാങ്ങി ചതിച്ചു’: പരാതിയുമായി യുഎഇ വ്യവസായി

കബീര്‍ ഖാന്റെ സംവിധാനത്തിൽ കപിൽ ദേവിന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് ’83. രണ്‍വീര്‍ സിംഗ് നായകനായ ചിത്രം ഡിസംബര്‍ 24ന് തീയറ്ററുകളിലെത്തും. ഹിന്ദി കൂടാതെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം റിലീസാവും

ഇപ്പോളിതാ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പണം വാങ്ങി ചതിച്ചു എന്ന് പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് യുഎഇ വ്യവസായി. ലാഭമുണ്ടാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്‌തെന്നും, ഈ വാഗ്‌ദാനം വിശ്വസിച്ച് താന്‍ 16 കോടി ചിത്രത്തില്‍ നിക്ഷേപിച്ചെന്നും, എന്നാൽ അണിയറപ്രവർത്തകർ ഈ വാക്ക് പാലിച്ചില്ലെന്നുമാണ്‌ അന്ധേരി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ പരാതിയില്‍ ഇയാള്‍ പറയുന്നത്. കരാറുകളിലൊന്നും ഒപ്പിടാതെ ഈ പണം സ്വീകരിച്ച്‌ സിനിമയുടെ നിര്‍മ്മാണത്തിനുപയോഗിച്ചെന്നും ഇത് ചതിയാണെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

’83ലെ ഫൈനലില്‍ തുടര്‍ച്ചയായി രണ്ടു വട്ടം ജേതാക്കളായ വെസ്റ്റ് ഇന്‍ഡീസിനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആ ജയത്തോടെയാണ് ഇന്ത്യയില്‍ ക്രിക്കറ്റിനു വേരോട്ടമുണ്ടായത്. ഈ സംഭവകഥയാണ് ’83 യിലൂടെ ചിത്രീകരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button