CinemaGeneralLatest NewsMollywoodNEWS

വാരിയംകുന്നനിൽ നിന്ന് പിന്മാറിയത് നിർമിക്കാൻ ആവശ്യമായ പണമില്ലാത്തതിനാൽ, വേറെയാളെ നോക്കിക്കോളൂ എന്ന് പറഞ്ഞു: ആഷിഖ് അബു

പൃഥ്വിരാജിനെ നായകനാക്കി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയായിരുന്നു വാരിയംകുന്നന്‍. ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് പൃഥ്വിരാജും ആഷിഖ് അബുവും നേരിട്ടത്. സിനിമ സംവിധാനം ചെയ്യുന്നതിൽ നിന്നും താന്‍ പിന്മാറിയതിന്റെ കാരണം വ്യക്തമാക്കുകയാണ് സംവിധായകന്‍ ആഷിഖ് അബു. വിമര്‍ശനങ്ങളോ പ്രചാരണങ്ങളോ ഭയന്നല്ല സിനിമയില്‍ നിന്നും പിന്മാറിയതെന്ന് ആഷിഖ് അബു പറഞ്ഞു.

ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ കോമ്പസ് സിനിമയ്ക്ക് വാരിയംകുന്നന്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ പണമില്ലാത്തതിനാലാണ് പിന്മാറിയതെന്ന് സംവിധായകന്‍ പറയുന്നു. വാരിയംകുന്നന്‍ സിനിമയില്‍ നിന്നും പിന്മാറിയത് തികച്ചു പ്രൊഫഷണലായ ഒരു തീരുമാനമായിരുന്നു എന്നാണ് ആഷിഖ് അബു ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Also Read:‘ഇനിയും എന്നാ പറയാനാ, പറയേണ്ടതെല്ലാം ഞാൻ പറഞ്ഞല്ലോ’: നാഗചൈതന്യയുമായുള്ള ഡിവോഴ്‌സിനെ കുറിച്ച് സമാന്ത

‘ഈ സിനിമ താന്‍ ചെയ്യേണ്ടത് ആയിരുന്നില്ല. വേറെ ഒരു സംവിധായകനുമായി ഒരുപാട് കാലമായി ആലോചിച്ചിരുന്ന സിനിമയായിരുന്നു. പിന്നെ അത്തരമൊരു സിനിമ വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന ഒന്നാണ്. വലിയ രീതിയില്‍ അതിന് സമ്പത്ത് വേണ്ടി വരും. നമ്മള്‍ ഉദ്ദേശിക്കുന്ന പോലെയുള്ള സിനിമയേയല്ല. അത്രയും സമ്പത്ത് തല്‍ക്കാലം ഇപ്പോള്‍ ആ പ്രൊഡക്ഷന്‍ കമ്പനിയുടെ കൈയ്യിലില്ല. സിനിമ നമുക്ക് കൈമാറാനും ആ പ്രൊഡക്ഷന്‍ കമ്പനി തയ്യാറല്ല. അത്രയും വലിയ ചരിത്ര സിനിമയോട് നീതി പുലര്‍ത്താന്‍ കഴിയുമെന്ന് തോന്നാത്തത് കൊണ്ടാണ് വളരെ സമാധാനപൂര്‍വ്വം നിങ്ങള്‍ വേറെയാളെ നോക്കികൊള്ളൂവെന്ന് പറഞ്ഞത്. അങ്ങനെയാണ് അതിൽ നിന്നും പിന്മാറിയത്’, ആഷിഖ് അബു പറഞ്ഞു.

‘വലിയ സാമ്പത്തിക ബാദ്ധ്യതയുള്ളതും ചരിത്രത്തോട് നീതി പുലര്‍ത്തി ചേയ്യണ്ടതുമായ സിനിമയായിരുന്നു വാരിയംകുന്നന്‍. ചിത്രം പൂര്‍ത്തിയാക്കാന്‍ കഴിയുമോയെന്ന ആശങ്ക ആദ്യം മുതലുണ്ടായിരുന്നു. നിര്‍മ്മാതാക്കള്‍ക്ക് മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ ആഗ്രഹമുണ്ട്. സംവിധായകന്‍ എന്ന നിലയിലെ പിന്മാറ്റത്തില്‍ ബാഹ്യസമ്മര്‍ദ്ദങ്ങളൊന്നും സ്വാധീനിച്ചിട്ടില്ല’- ആഷിഖ് അബു വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button