CinemaGeneralLatest NewsMollywoodNEWSWOODs

ഫഹദ് ഒരു അസാമാന്യ നടൻ, രാജ്യത്തെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാൾ: ഇതൊരു സാധാരണ വില്ലൻ വേഷമല്ലെന്ന് അല്ലു അർജുൻ

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ആദ്യമായി തെലുങ്കിൽ അഭിനയിക്കുന്ന ചിത്രമാണ് ‘പുഷ്പ’. ചിത്രത്തിൽ അല്ലു അർജുൻ ആണ് നായകനായെത്തുന്നത്. വില്ലൻ കഥാപാത്രത്തെയാണ് ചിത്രത്തിൽ ഫഹദ് അവതരിപ്പിക്കുന്നത്. ബന്‍വാര്‍ സിങ് ഷേക്കാവത്ത് ഐപിഎസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നത്. മൊട്ടയടിച്ച ലുക്കിൽ ഗംഭീരമേക്കോവറിലാണ് ട്രെയിലറിൽ താരത്തെ കാണിച്ചിരിക്കുന്നത്. ഇപ്പോഴിതാ, രാജ്യത്തെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് ഫഹദ് എന്ന് നായകൻ അല്ലു അർജുൻ പറയുന്നു. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഫഹദുമൊത്തുള്ള അഭിനയത്തെ കുറിച്ച് അല്ലു അർജുൻ തുറന്നു പറഞ്ഞത്.

Also Read:‘ആരോഗ്യവാനും അനുഗ്രഹീതനും ആയിരിക്കുക’: രജനികാന്തിന് ജന്മദിന ആശംസയുമായി മമ്മൂട്ടി

ഫഹദിനെ പോലെ സ്റ്റാർ വാല്യുവും ഒപ്പം അഭിനയമികവുമുള്ള ഒരാളെയാണ് ഈ സിനിമയിലെ വില്ലൻ വേഷത്തിനായി തങ്ങൾ തേടി നടന്നതെന്നും ഫഹദിനോട് കഥപാത്ര കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹത്തിന് ഇഷ്ടമായെന്നും അല്ലു അർജുൻ പറയുന്നു. ഫഹദ് ഒരു അസാമാന്യ നടനാണെന്നും ഫഹദിനൊപ്പം അഭിനയിക്കുകയെന്നത് എന്നെ സംബന്ധിച്ച് മികച്ച അനുഭവമായിരുന്നുവെന്നും അല്ലു അർജുൻ വ്യക്തമാക്കുന്നു. തനിക്കും സംവിധായകനും മറ്റു അണിയറപ്രർത്തകർക്കും അദ്ദേഹത്തോട് ആദരവാണ് തോന്നിയതെന്നും താരം പറഞ്ഞു.

‘ഫഹദ് ഒരു അസാമാന്യ നടനാണ്. ഇതൊരു സാധാരണ വില്ലൻ വേഷമല്ല. അതു കൊണ്ട് തന്നെ ഒരു മികച്ച നടനെ ആ വേഷം ചെയ്യുന്നതിന് ആവശ്യമായിരുന്നു. ഫഹദിനെ പോലെ സ്റ്റാർ വാല്യുവും ഒപ്പം അഭിനയമികവുമുള്ള ഒരാളെയാണ് ഞങ്ങളും തേടിയിരുന്നത്. കഥാപാത്രത്തെക്കുറിച്ച് ഫഹദിനോടു പറഞ്ഞപ്പോൾ അദ്ദേഹത്തിനതു ഇഷ്ടമായി, ചെയ്യാമെന്നു സമ്മതിച്ചു. ഫഹദിനൊപ്പം അഭിനയിക്കുകയെന്നത് എന്നെ സംബന്ധിച്ച് മികച്ച അനുഭവമായിരുന്നു. അദ്ദേഹത്തിന്റെ മിക്ക സിനിമകളും ഞാൻ കണ്ടിട്ടുണ്ട്, അവയിലെ പ്രകടനങ്ങളും ആസ്വദിച്ചിട്ടുണ്ട്. ഫഹദ് അഭിനയിക്കുന്നത് നേരിൽ കാണാൻ സാധിച്ചത് സന്തോഷകരമായിരുന്നു. രാജ്യത്തെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് ഫഹദ്’, അല്ലു അർജുൻ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button