CinemaGeneralLatest NewsNEWSWOODs

‘ഇനിയും എന്നാ പറയാനാ, പറയേണ്ടതെല്ലാം ഞാൻ പറഞ്ഞല്ലോ’: നാഗചൈതന്യയുമായുള്ള ഡിവോഴ്‌സിനെ കുറിച്ച് സമാന്ത

സമൂഹ മാധ്യമങ്ങളിൽ വളരെയധികം ചർച്ചയായ വിഷയമായിരുന്നു സമാന്ത നാഗചൈതന്യ വിവാഹമോചനം. പല തരത്തിലുള്ള അഭ്യൂഹങ്ങളും അതിനു പിന്നാലെ ഉയർന്നിരുന്നു. വിവാഹ മോചനത്തെക്കുറിച്ചും അതേത്തുടര്‍ന്ന് സോഷ്യല്‍മീഡിയയിലുണ്ടായ വിമര്‍ശനങ്ങളെക്കുറിച്ചും മനസ്സ് തുറന്ന് നടി തന്നെ നേരിട്ട് രംഗത്ത് വന്നിരുന്നു. വീണ്ടും വിവാഹമോചനത്തെ കുറിച്ച് ചോദിച്ചവരോട് കൃത്യമായ മറുപടി നൽകിയിരിക്കുകയാണ് താരം ഇപ്പോൾ. ഇനിയും അതിനെ കുറിച്ച് പറയാൻ ഒന്നുമില്ലെന്നും സംസാരിക്കാൻ താല്പര്യമിയില്ലെന്നും നടി വെട്ടിത്തുറന്നു പറഞ്ഞു.

Also Read:ജയറാമും മീര ജാസ്മിനും വീണ്ടുമൊരുമിക്കുന്ന സത്യൻ അന്തിക്കാടിന്റെ പുതിയ ചിത്രം – മകൾ

‘ഇനിയും അതിനെ പറ്റി എന്താണ് പറയാനുള്ളത്. ഡിവോഴ്‌സിനെ പറ്റി സംസാരിക്കേണ്ടത് തന്നെയാണ്. എന്നാല്‍ പറയേണ്ടതെല്ലാം ഞാന്‍ പറഞ്ഞു. പറഞ്ഞത് വീണ്ടും ആവര്‍ത്തിക്കുന്നതില്‍ താല്‍പര്യമില്ല,’ സമാന്ത പറഞ്ഞു. അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് കൊടുത്ത അഭിമുഖത്തില്‍ ആണ് ഡിവോഴ്‌സിനെ പറ്റി ഇനിയും പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്ന് നടി തുറന്നു പറഞ്ഞത്.

വിഘ്നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന ‘കാത്തു വാക്കുള രണ്ടു കാതല്‍’ എന്ന ചിത്രത്തിലാണ് സാമന്ത ഇപ്പോൾ അഭിനയിക്കുന്നത്. വിഘ്നേശ് ശിവന്‍ തന്നെയാണ് സിനിമയുടെ തിരക്കഥയും നിര്‍വഹിക്കുന്നത്. വിജയി സേതുപതി, നയന്‍താര, സമന്താ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button