CinemaGeneralLatest NewsMollywoodNEWS

സിബിഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് പുരോ​ഗമിക്കുന്നു : ലൊക്കേഷനിലെത്തിയ വീഡിയോ പങ്കുവച്ച് മമ്മൂട്ടി

സിബിഐ സീരീസിന്റെ മാസ്റ്റർപീസ് തീം മ്യൂസിക്കിന്റെ അകമ്പടിയോടെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്

കൊച്ചി : മലയാള കുറ്റാന്വേഷണ സിനിമകളിലെ എക്കാലത്തെയും മികച്ച സീരീസായ സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം കൊച്ചിയിൽ പുരോ​ഗമിക്കുകയാണ്. ഇതിനിടെ ലൊക്കേഷനിലെത്തിയ വീഡിയോ പങ്കുവച്ച് മെ​ഗാസ്റ്റാർ മമ്മൂട്ടി രം​ഗത്തെത്തി. സിബിഐ സീരീസിന്റെ മാസ്റ്റർപീസ് തീം മ്യൂസിക്കിന്റെ അകമ്പടിയോടെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

കെ. മധു സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് എസ്.എൻ. സ്വാമിയാണ്. സ്വർ​ഗചിത്ര അപ്പച്ചനാണ് നിർമാണം നിർവ്വഹിക്കുന്നത്.

Read Also : ഫഹദ് ഒരു അസാമാന്യ നടൻ, രാജ്യത്തെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാൾ: ഇതൊരു സാധാരണ വില്ലൻ വേഷമല്ലെന്ന് അല്ലു അർജുൻ

1988-ൽ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന പേരിലുള്ളതാണ് സേതുരാമയ്യർ സീരീസിലെ ആദ്യത്തെ ചിത്രം. നേരത്തെ ഇറങ്ങിയ നാലു ഭാഗങ്ങളും സൂപ്പർഹിറ്റുകളായിരുന്നു. 1989-ൽ ജാഗ്രത എന്ന പേരിൽ ഇറങ്ങിയ രണ്ടാമത്തെ ചിത്രവും ബോക്‌സോഫീസ് ഹിറ്റായിരുന്നു.

2004-ൽ നീണ്ട ഇടവേളയ്ക്കുശേഷം സേതുരാമയ്യർ സിബിഐ, 2005-ൽ നേരറിയാൻ സിബിഐ എന്നീ ചിത്രങ്ങളും എത്തി. നാലുഭാഗങ്ങളും പ്രദർശനവിജയം നേടിയ മലയാളത്തിലെ തന്നെ അപൂർവചിത്രമെന്ന റെക്കോഡും സേതുരാമയ്യർക്ക് സ്വന്തമാണ്. വീണ്ടും 13 വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ചിത്രത്തിന്റെ അഞ്ചാം ഭാ​ഗം അണിയറയിലൊരുങ്ങുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button